Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

"മ​മ്മു​ണ്ണി മൗ​ല​വി സേ​വ​നം​കൊ​ണ്ട് ജീ​വി​തം അ​ട​യാ​ള​പ്പെ​ടു​ത്തി​യ നേ​താ​വ്''

text_fields
bookmark_border
സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി മ​മ്മു​ണ്ണി മൗ​ല​വി അ​നു​സ്മ​ര​ണ സം​ഗ​മം നടത്തി​
മ​മ്മു​ണ്ണി മൗ​ല​വി സേ​വ​നം​കൊ​ണ്ട്   ജീ​വി​തം അ​ട​യാ​ള​പ്പെ​ടു​ത്തി​യ നേ​താ​വ്
cancel
camera_alt

സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂണി​റ്റി സം​ഘ​ടി​പ്പി​ച്ച മ​മ്മു​ണ്ണി മൗ​ല​വി അ​നു​സ്മ​ര​ണ സം​ഗ​മ​ത്തി​ൽ

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു 

ദോ​ഹ: പ്ര​ശ​സ്തി ആ​ഗ്ര​ഹി​ക്കാ​തെ, സേ​വ​നം ജീ​വി​ത​ദൗ​ത്യ​മാ​യി ക​ണ്ട് മ​റ്റു​ള്ള​വ​ർ​ക്കാ​യി ജീ​വി​ച്ച വി​ന​യാ​ന്വി​ത​നാ​യ നേ​താ​വാ​യി​രു​ന്നു മ​മ്മു​ണി മൗ​ല​വി​യെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ പ​റ​ഞ്ഞു. സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സം​ഘ​ടി​പ്പി​ച്ച മ​മ്മു​ണ്ണി മൗ​ല​വി അ​നു​സ്മ​ര​ണ സം​ഗ​മ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​യാ​സ​പ്പെ​ടു​ന്ന ഏ​തൊ​രു വ്യ​ക്തി​യെ​യും ക​ണ്ട​റി​ഞ്ഞ് സ​ഹാ​യി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം എ​പ്പോ​ഴും മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. വ്യ​ക്തി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ മു​ത​ൽ വ​ലി​യ സാ​മൂ​ഹി​ക സം​രം​ഭ​ങ്ങ​ൾ വ​രെ, അ​ർ​ഹ​രാ​യ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ വി​ശാ​ല​മാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലു​ട​നീ​ളം ജ​ന​സേ​വ​ന പ്രോ​ജ​ക്ട്ടു​ക​ൾ കൊ​ണ്ട് അ​ട​യാ​ള​പ്പെ​ടു​ത്തി​യാ​ണ് അ​ദ്ദേ​ഹം ന​മ്മെ വി​ട്ട് പി​രി​ഞ്ഞ​തെ​ന്നും ഷി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ പ​റ​ഞ്ഞു.

ഏ​ൽ​പ്പി​ക്ക​പ്പെ​ട്ട ദൗ​ത്യം ഇ​ച്ഛാ​ശ​ക്തി​യോ​ടെ ഏ​റ്റെ​ടു​ത്ത് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി വി​ജ​യി​പ്പി​ച്ച നേ​താ​വാ​യി​രു​ന്നു മ​മ്മു​ണ്ണി മൗ​ല​വി​യെ​ന്ന് സോ​ളി​ഡാ​രി​റ്റി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സി.​ടി. സു​ഹൈ​ബ് പ​റ​ഞ്ഞു. ഏ​ൽ​പ്പി​ക്ക​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളോ​ട് കാ​ണി​ച്ച ആ​ത്മാ​ർ​ത്ഥ​ത​യും ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​വു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​യും വി​ജ​യ​വു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സി.​ഐ.​സി പ്ര​സി​ഡ​ന്റ് ആ​ർ.​എ​സ്. അ​ബ്ദു​ൽ ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ടാ​ന​പ്പ​ള്ളി ഓ​ർ​ഫ​നേ​ജ് ഖ​ത്ത​ർ അ​ലു​മ്നി (ഉ​സ്ര) പ്ര​സി​ഡ​ന്റ് യൂ​സ​ഫ് പു​ലാ​പ്പ​റ്റ, ശാ​ന്ത​പു​രം അ​ലു​മ്നി പ്ര​സി​ഡ​ന്റ് പി.​വി. നി​സാ​ർ, ശാ​ന്ത​പു​രം മ​ഹ​ല്ല് പ്ര​സി​ഡ​ന്റ് എം.​ടി. ആ​ദം, കെ.​ടി. അ​ബ്ദു​റ​ഹി​മാ​ൻ, അ​ബ്ദു​ൽ വാ​സി​ഹ് ധ​ർ​മ​ഗി​രി, അ​ബ്ദു​റ​ഷീ​ദ് കൊ​ടു​ങ്ങ​ല്ലൂ​ർ, മു​ഹ​മ്മ​ദ​ലി ശാ​ന്ത​പു​രം, അ​ബ്ദു​ല്ല വ​യ​നാ​ട്, കെ.​യു. അ​ബ്ദു​റ​ഷീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹ​ബീ​ബ് റ​ഹ്മാ​ൻ കി​ഴി​ശ്ശേ​രി സ​മാ​പ​നം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mammunhi Moulavi: A leader who defined his life through service
Next Story