Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​മ്മൂ​ട്ടി​യും...

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും പ​​ങ്കെ​ടു​ക്കാ​നി​രു​ന്ന ‘മോ​ളി​വു​ഡ് മാ​ജി​ക്’ റ​ദ്ദാ​ക്കി

text_fields
bookmark_border
mollywood magic
cancel

ദോ​ഹ: മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഉ​ൾ​പ്പെ​ടെ മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്തെ സൂ​പ്പ​ർ​താ​ര​ങ്ങ​ളെ പ​​ങ്കെ​ടു​പ്പി​ച്ച് കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​റി​ൽ സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന ‘മേ​ളി​വു​ഡ് മാ​ജി​ക്’ അ​വ​സാ​ന നി​മി​ഷം റ​ദ്ദാ​ക്കി. ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വേ​ദി​യാ​യ 974 സ്റ്റേ​ഡി​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി ഖ​ത്ത​ർ സ​മ​യം ഏ​ഴി​ന് തു​ട​ങ്ങാ​നി​രു​ന്ന പ​രി​പാ​ടി​യാ​ണ് ഏ​താ​നും മ​ണി​ക്കൂ​ർ മു​മ്പ് റ​ദ്ദാ​ക്കി​യ​ത്.

സാ​​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും, കാ​ലാ​വ​സ്ഥ വെ​ല്ലു​വി​ളി​യും കാ​ര​ണം പ​രി​പാ​ടി റ​ദ്ദാ​ക്കി​യ​താ​യി സം​ഘാ​ട​ക​രാ​യ ‘ന​യ​ൺ വ​ൺ ഇ​വ​ന്റ്സ്’ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജ് വ​ഴി അ​റി​യി​ച്ചു. കാ​ണി​ക​ൾ​ക്ക് ടി​ക്ക​റ്റ് തു​ക 60 ദി​വ​സ​ത്തി​നു​ള്ളി​ൽ തി​രി​കെ ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. tickets.9one@gmail.com എ​ന്ന ഇ- ​മെ​യി​ൽ വ​ഴി ബ​ന്ധ​പ്പെ​ടാ​മെ​ന്നും അ​റി​യി​ച്ചു.

‘മോ​ളി​വു​ഡ് മാ​ജി​ക് ഷോ’​യി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ദി​ലീ​പ്, ജ​യ​സൂ​ര്യ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ശ്വേ​ത​മേ​നോ​ൻ, സ്വാ​സി​ക, അ​നാ​ർ​ക​ലി മ​ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ ന​ടീ​ന​ട​ന്മാ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ദോ​ഹ​യി​ലെ​ത്തി​യി​രു​ന്നു. ആ​ഴ്ച​ക​ൾ മു​മ്പ് കൊ​ച്ചി​യി​ൽ റി​ഹേ​ഴ്സ​ൽ ഉ​ൾ​പ്പെ​ടെ ത​യാ​റെ​ടു​പ്പു​ക​ളു​മാ​യും ഇ​വ​ർ സ​ജീ​വ​മാ​യി. ​

നേ​ര​ത്തെ ന​വം​ബ​റി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച പ​രി​പാ​ടി പി​ന്നീ​ട് മാ​റ്റി​വെ​ക്കു​ക​യും, ജ​നു​വ​രി അ​വ​സാ​ന വാ​ര​ത്തി​ൽ പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ക​യു​മാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന പ​രി​പാ​ടി​ക്കാ​യി ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി താ​ര​ങ്ങ​ളെ​ത്തി​യി​രു​ന്നു. ദോ​ഹ​യി​ലെ​ത്തി​യ ശേ​ഷ​വും പ​രി​ശീ​ല​നം ന​ട​ത്തി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ കാ​ണി​ക​ളെ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് പ​രി​പാ​ടി റ​ദ്ദാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Mammootty and Mohanlal programme Mollywood Magic cancelled
Next Story