Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightധർണ രണ്ടാം ദിവസവും...

ധർണ രണ്ടാം ദിവസവും തുടർന്ന് മമത

text_fields
bookmark_border
ധർണ രണ്ടാം ദിവസവും തുടർന്ന് മമത
cancel
camera_alt

മ​മ​ത ബാ​ന​ർ​ജി​

കൊ​ൽ​ക്ക​ത്ത: വോ​ട്ട​ർ​പ​ട്ടി​ക തീ​വ്ര പ​രി​ഷ്‍ക​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് (എ​സ്.​ഐ.​ആ​ർ) പി​ന്നാ​ലെ, ല​ക്ഷ​ക്ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​രെ പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കം​ചെ​യ്ത​തി​നെ​തി​രെ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ത്തി​യി​രി​പ്പ് സ​മ​രം ര​ണ്ടാം ദി​വ​സ​വും തു​ട​ർ​ന്നു. എ​സ്.​ഐ.​ആ​ർ ന​ട​പ​ടി​ക​ളു​ടെ യ​ഥാ​ർ​ഥ ല​ക്ഷ്യം സം​സ്ഥാ​ന​ത്തി​ന്റെ വി​ഭ​ജ​ന​മാ​ണെ​ന്നും ബി.​ജെ.​പി​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും ഇ​തി​നാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണെ​ന്നും മ​മ​ത ആ​രോ​പി​ച്ചു. ധ​ർ​ണ​യു​ടെ ര​ണ്ടാം ദി​വ​സം ന​ട​ന്ന റാ​ലി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ബം​ഗാ​ളി​നെ വി​ഭ​ജി​ക്കു​ക​യാ​ണ് അ​വ​രു​ടെ ല​ക്ഷ്യം. സം​സ്ഥാ​ന​ത്തെ വി​ഭ​ജി​ച്ച് വോ​ട്ടു​ക​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ ബി.​ജെ.​പി പ​ദ്ധ​തി​യി​ടു​ക​യാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ബം​ഗാ​ളി സം​സാ​രി​ക്കു​ന്ന ആ​ളു​ക​ളെ ഉ​പ​ദ്ര​വി​ക്കു​ക​യും ബം​ഗാ​ളി​ക​ളു​ടെ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യും ചെ​യ്യു​ക​യാ​ണെ​ന്നും മ​മ​ത കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന ഗ​വ​ർ​ണ​റാ​യി​രു​ന്ന സി.​വി. ആ​ന​ന്ദ​ബോ​സി​ന്റെ അ​പ്ര​തീ​ക്ഷി​ത രാ​ജി കേ​​ന്ദ്ര സ​ർ​ക്കാ​റി​​ന്റെ സ​മ്മ​ർ​ദം കാ​ര​ണ​മാ​ണെ​ന്നും പ​ക​രം നി​യ​മി​ത​നാ​യ ആ​ർ.​എ​ൻ. ര​വി ശ​ക്ത​നാ​യ ബി.​ജെ.​പി കേ​ഡ​ർ ആ​ണെ​ന്നും മ​മ​ത ആ​രോ​പി​ച്ചു. കൊ​ൽ​ക്ക​ത്ത​യി​ലെ എ​സ് പ്ല​നേ​ഡ് മെ​ട്രോ ചാ​ന​ലി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​മ​ത കു​ത്തി​യി​രി​പ്പ് സ​മ​ര​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കും അ​നു​യാ​യി​ക​ൾ​ക്കു​മൊ​പ്പം വെ​ള്ളി​യാ​ഴ്ച രാ​ത്രി സ​മ​ര​പ്പ​ന്ത​ലി​ൽ​ത​ന്നെ മ​മ​ത ക​ഴി​ച്ചു​കൂ​ട്ടി. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തെ​ച്ചൊ​ല്ലി വ​ർ​ധി​ച്ചു​വ​രു​ന്ന രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ ഫു​ൾ ബെ​ഞ്ച് പ​ശ്ചി​മ ബം​ഗാ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് മ​മ​ത പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട ​പ​ട്ടി​ക പ്ര​കാ​രം 63 ല​ക്ഷ​ത്തി​ലേ​റെ വോ​ട്ട​ർ​മാ​രാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ൽ പു​റ​ത്താ​യ​ത്. ആ​കെ ​വോ​ട്ട​ർ​മാ​രു​ടെ 8.3 ശ​ത​മാ​ന​മാ​ണി​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 7.66 കോ​ടി​യി​ൽ​നി​ന്ന് 7.04 കോ​ടി​യാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Mamata continues with dharna on second day;
Next Story