മലർവാടി കളറിങ് മത്സരം
text_fieldsമലർവാടി റിപ്പബ്ലിക് ദിന കളറിങ് മത്സര വിജയികൾ സംഘാടകരോടൊപ്പം
ദോഹ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മലർവാടി ബാലസംഘം - റയ്യാൻ സോൺ 13 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി കളറിങ് മത്സരം സംഘടിപ്പിച്ചു. കിഡ്സ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു. കിഡ്സ് വിഭാഗത്തിൽ സാറ, മിസ്ഹബ്, അയ്മി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ആഫിയ, തമീമ തമീം, ഹംദാൻ റിയാസ് എന്നിവരും സീനിയർ വിഭാഗത്തിൽ ഫാത്തിമ നൗറീൻ, ഷാൻസ ശിഹാബ്, ഈഷൽ അബ്ദുൽ ശുക്കൂർ എന്നിവരും ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികൾക്ക് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ജനറൽ സെക്രട്ടറി നൗഫൽ പാലേരി, സോണൽ പ്രസിഡന്റ് മുഹമ്മദ് അലി ശാന്തപുരം, സോണൽ സെക്രട്ടറി ഷിബിലി സിബ്ഗത്തുള്ള, വുമൺ ഇന്ത്യ സോണൽ വൈസ് പ്രസിഡന്റ് സജ്ന കരുവാട്ടിൽ, എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മലർവാടി ഭാരവാഹികളായ, എം.എം. അബ്ദുൽ ജലീൽ, റഷീദ, ഫസീല, ബിൻസു, ഷിറിൻ, സലീന, ഷഫ്ന വഹദ്, സൈനബ ജലീൽ, ഇ.കെ. ഫഹദ്, സക്കീർ ഹുസൈൻ, സിദ്ദിഖ് വേങ്ങര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

