Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ൽ​ഖ റൂ​ഹി...

മ​ൽ​ഖ റൂ​ഹി ധ​ന​സ​ഹാ​യം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ചി​ത്ര​ര​ച​ന മ​ത്സ​രം നാ​ളെ

text_fields
bookmark_border
fundraiser
cancel

ദോ​ഹ: എ​സ്.​എം.​എ ടൈ​പ് 1 രോ​ഗം ബാ​ധി​ച്ച മ​ല​യാ​ളി​കുട്ടി മ​ൽ​ഖ റൂ​ഹി​യു​ടെ ചി​കി​ത്സ​ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ ഖ​ത്ത​ർ ​ചാ​രി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന ചി​ത്ര​ര​ച​ന മ​ത്സ​രം വെ​ള്ളി​യാ​ഴ്ച അ​ൽ അ​റ​ബി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

കി​ന്റ​ർ ഗാ​ർ​ട്ട​ൻ 1, 2 വി​ഭാ​ഗ​ത്തി​ൽ നി​റം കൊ​ടു​ക്ക​ലും കി​ഡ്സ് വി​ഭാ​ഗ​ത്തി​ന് (ഗ്രേ​ഡ് 1, 2) കു​ത്തു​ക​ൾ യോ​ജി​പ്പി​ച്ച് ചി​ത്രത്തിന് നി​റം കൊ​ടു​ക്ക​ലും സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ന് (ഗ്രേ​ഡ് 3, 4, 5) ചി​ത്രം നി​റം കൊ​ടു​ക്ക​ലും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ന് (ഗ്രേ​ഡ് 6, 7, 8) പെ​ൻ​സി​ൽ ഡ്രോ​യി​ങ്ങും ന​ട​ത്തും. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ന് (ഗ്രേ​ഡ് 9, 10, 11, 12) പെ​ൻ​സി​ൽ ഡ്രോ​യി​ങ്, പെ​യി​ന്റി​ങ് എ​ന്നി​വ​യി​ൽ മ​ത്സ​ര​മു​ണ്ടാ​കും.

മു​തി​ർ​ന്ന​വ​ർ​ക്ക് പെ​യി​ന്റി​ങ് മ​ത്സ​ര​വും ന​ട​ത്തും. കെ.​ജി, കി​ഡ്സ്, സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 20 റി​യാ​ലും സീ​നി​യ​ർ, മു​തി​ർ​ന്ന​വ​ർക്ക് 25 റി​യാ​ലും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഈ​ടാ​ക്കും.

ഏ​ത് രാ​ജ്യ​ക്കാ​ർ​ക്കും പ​​ങ്കെ​ടു​ക്കാം. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കും എ​ത്തു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്കും കാ​ണി​ക​ൾ​ക്കും ല​ക്കി ഡ്രോ​യി​ലൂ​ടെ സ​മ്മാ​നം ന​ൽ​കും. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും 6 കാ​റ്റ​ഗ​റി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും 31220656, 74069505, 50931899, 70473380 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Malkha Ruhi Fundraiser- Pravasi Welfare Drawing Competition on friday
Next Story