മൽഖ റൂഹി ചികിത്സ: സംസ്കൃതി എക്സിബിഷൻ തുക കൈമാറി
text_fieldsദോഹ: മൽഖ റൂഹി ചികിത്സ ധനസമാഹരണത്തിനായി ഖത്തർ സംസ്കൃതി ചിത്ര പ്രദർശനം വഴി ശേഖരിച്ച തുക ചാരിറ്റി അധികൃതർക്ക് കൈമാറി. ഖത്തർ ചാരിറ്റിയുടെ ഹിലാൽ ഓഫിസിൽ സംസ്കൃതി പ്രസിഡൻറ് സാബിത്ത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരികുളം ട്രഷറർ അപ്പു കവിണിശേരിൽ എന്നിവരിൽനിന്നും 20,793 റിയാൽ ഖത്തർ ചാരിറ്റി കലക്ഷൻ ഓഫിസർ മുഹമ്മദ് അൽ ഗാലി ഏറ്റുവാങ്ങി.
കേരള പ്രവാസി ക്ഷേമബോർഡ് ഡയറക്ടർ ഇ.എം. സുധീർ, സംസ്കൃതി വൈസ് പ്രസിഡൻറ് സുനീതി സുനിൽ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ എ. സുനിൽ , പ്രതിഭ രതീഷ്, അബുഹമൂർ യൂനിറ്റ് ഭാരവാഹികൾ വി.കെ. രാജു , രതീഷ് കുമാർ എന്നിവർ സംബന്ധിച്ചു. കാമ്പയിന്റെ ഭാഗമായി സംസ്കൃതി വഴി ഇതിനകം 1.60 ലക്ഷം റിയാൽ ഖത്തർ ചാരിറ്റിക്ക് കൈമാറി.

