വിദ്യാർഥികളെ മലയാളിസമാജം ആദരിച്ചു
text_fieldsപത്താം തരം പരീക്ഷയില്‍ മലയാള ഭാഷയില്‍ ഉന്നതവിജയം നേടിയ വിദ്യാർഥികളെ മലയാളിസമാജം പുരസ്കാരം നല്കി അനുമോദിച്ചപ്പോൾ
ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ ഇക്കഴിഞ്ഞ അധ്യയനവര്‍ഷത്തെ പത്താംതരം പരീക്ഷയില്‍ മലയാള ഭാഷയില്‍ ഉന്നതവിജയം നേടിയ വിദ്യാർഥികളെ യും അധ്യാപകരെയും മലയാളിസമാജം പുരസ്കാരം നല്കി ആദരിച്ചു.
ശാന്തിനികേതന്‍ ഇന്ത്യൻ സ്കൂളിലെ തീർഥ കലാനി സന്തോഷ്, ഫാത്തിമ കബീര്‍, ഹരിപ്രിയ, മിന്‍ഹ മുനീര്‍, സിനാന് ബാസിം, അനീസ് അബ്ദുല്‍ ഖാദര്‍ എന്നീ വിദ്യാർഥികളാണ് മലയാളഭാഷാ പരീക്ഷയിലെ മികച്ച പ്രകടനത്തിന് പ്രത്യേക പുരസ്കാരം നേടിയത്. മലയാള വിഭാഗം അധ്യക്ഷന്‍ പി. പ്രസാദിന് പ്രത്യേക പുരസ്കാരം നല്കി.

