എർത്ന പുരസ്കാരപട്ടികയിൽ മലയാളി സംഘവും
text_fieldsഉർവി ഫൗണ്ടേഷന്റെ നിർമാണ മാതൃക (എർത്ന പങ്കുവെച്ച ചിത്രം)
ദോഹ: പ്രഥമ എർത്ന അവാർഡ് ജേതാക്കളെ ഉച്ചകോടിയിൽ പ്രഖ്യാപിക്കും. കേരളത്തിൽ നിന്നുള്ള ഉർവി ഫൗണ്ടേഷൻ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 മാതൃകാ പദ്ധതികളാണ് ഫൈനൽ റൗണ്ടിൽ ഇടം പിടിച്ചത്.
100ലേറെ രാജ്യങ്ങളിൽനിന്ന് ലഭിച്ച 400ലേറെ പ്രോജക്ടുകളുമായി മത്സരിച്ചാണ് ഹസൻ നസീഫിന്റെ നേതൃത്വത്തിലുള്ള ഉർവി ഫൗണ്ടേഷന്റെ സ്റ്റോൺ ഫ്രീ മൂവ്മെന്റ് അന്തിമ പട്ടികയിൽ ഇടം നേടിയത്. ജലവിഭവ മാനേജ്മെന്റ്, ഭക്ഷ്യസുരക്ഷ, സുസ്ഥിര നഗരവത്കരണം, ഭൂമി സംരക്ഷണം എന്നീ വിഭാഗങ്ങളിലാണ് എർത്ന പുരസ്കാരം സമ്മാനിക്കുന്നത്. ജേതാക്കൾക്ക് പത്തു ലക്ഷം ഡോളറാണ് സമ്മാനത്തുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

