ഖത്തർ യൂണിവേഴ്സിറ്റിയിൽ സ്വർണമെഡൽ നേട്ടവുമായി മലയാളി വിദ്യാർഥിനികൾ
text_fieldsമുഹ്സിന മുനീർ ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ
സുഹൈം ആൽഥാനിയിൽനിന്ന് മെഡൽ ഏറ്റുവാങ്ങുന്നു, ഹലീമ മെഹ് റിന് ശൈഖ ജവഹര്‍ ബിന്ത് ഹമദ് ബിന്‍
സുഹൈം ആൽഥാനിയില്‍നിന്ന് മെഡൽ സ്വീകരിക്കുന്നു
മുഹ്സിനക്ക് സ്വർണത്തിളക്കം
ദോഹ: പ്രവാസി മലയാളികൾക്ക് അഭിമാനമായി, ഖത്തർ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വർണ്ണത്തിളക്കവുമായി മലയാളി പെൺകൊടി. ചൊവ്വാഴ്ച നടന്ന ഖത്തർ യൂണിവേഴ്സിറ്റി വിദ്യാർഥിനികളുടെ ബുരുദദാന ചടങ്ങിലാണ് മെക്കാട്രോണിക്സ് എൻജിനീയറിങ്ങിൽ മികച്ച വിജയം കൈവരിച്ച മുഹ്സിന മുനീർ സ്വർണ്ണമെഡൽ സ്വന്തമാക്കിയത്.
ഉയർന്ന വിജയം കരസ്ഥമാക്കിയ 525 വിദ്യാർഥിനികൾക്ക് ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനി ബിരുദം വിതരണം ചെയ്തപ്പോൾ, പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായി ഈ മിടുക്കിയും ഇടംപിടിച്ചു. വിഷയത്തിൽ ബിരുദം നേടുന്ന ആദ്യ ഇന്ത്യൻ വിദ്യാർഥിനിയാണ് മുഹ്സിന.
കഠിനാധ്വാനവും നിരന്തര പരിശ്രമവും തുടർന്നാണ് ഉയർന്ന മാർക്ക് കരസ്ഥമാക്കാനായതെന്നും വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്നും, പഠനം തുടരണമെന്നാണ് ആഗ്രഹമെന്നും മുഹ്സിന പറഞ്ഞു.
കഹ്റമാ ജീവനക്കാരനായ ഇത്തിലോട്ട് മുനീർ അഹമ്മദ് -ബൽക്കീസ് മുനീർ ദമ്പതികളുടെ മകളാണ്. ഖത്തറിൽ ജനിച്ചുവളർന്ന മുഹസിന എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽനിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
മികവോടെ ഹലീമ മെഹ്റിന്
ദോഹ: ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ പെണ്‍കുട്ടികളുടെ ബിരുദദാന ചടങ്ങിലെ മലയാളി തിളക്കമായി ഹലീമ മെഹ് റിന് സാജിദ്. കോളജ് ഓഫ് ഹെല്‍ത്തില്‍നിന്ന് ഡിസ്റ്റിങ്ഷനോടെ ബിരുദം നേടി ഖത്തര്‍ അമീറിന്റെ പത്നി ശൈഖ ജവഹര്‍ ബിന്ത് ഹമദ് ബിന്‍ സുഹൈം ആൽഥാനിയില്‍ നിന്നും സ്വര്‍ണ്ണമെഡല്‍ നേടിയാണ് ഹലീമ മെഹ്റിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
കോഴിക്കോട് ജില്ലയില്‍ വടകര കോട്ടക്കല്‍ സ്വദേശി സാജിദ് അഹ്മദിന്റെയും -നടുവണ്ണൂര്‍ സ്വദേശി സമീനയുടെയും മകളാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഖത്തറില്‍ പ്രവാസിയായ സാജിദ് എച്ച്.ബി.കെ യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

