Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ല​യാ​ളി​സ​മാ​ജം...

മ​ല​യാ​ളി​സ​മാ​ജം 'പൊ​ന്നോ​ണം' ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
മ​ല​യാ​ളി​സ​മാ​ജം പൊ​ന്നോ​ണം ആ​ഘോ​ഷി​ച്ചു
cancel
camera_alt

മ​ല​യാ​ളി​സ​മാ​ജം ‘പൊ​ന്നോ​ണം 2021’ പ​രി​പാ​ടി​യു​ടെ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​നി​ന്ന്​

ദോ​ഹ: ഖ​ത്ത​റി​ലെ മ​ല​യാ​ളി​സ​മാ​ജം 'പൊ​ന്നോ​ണം 2021' കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച്​ ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ആ​ഘോ​ഷി​ച്ചു. വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യ ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ പി.​എ​ൻ. ബാ​ബു​രാ​ജ്, മു​ൻ ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ എ.​പി. മ​ണി​ക​ണ്ഠ​ൻ, മു​ൻ ഐ.​സി.​സി ഹെ​ഡ് ഓ​ഫ് പ്രി​മൈ​സെ​സ് അ​ഡ്വ. ജാ​ഫ​ർ ഖാ​ൻ, റേ​ഡി​യോ മ​ല​യാ​ളം മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് നൗ​ഫ​ൽ, ഡി.​എം ക​ൺ​സ​ൽ​ട്ട​ൻ​റ് ക​ൺ​ട്രി ഹെ​ഡ് റോ​ണ​ൽ, വി​വി​ൻ ശ​ർ​മ, മ​ല​യാ​ളി​സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ ആ​ന​ന്ദ് നാ​യ​ർ, സെ​ക്ര​ട്ട​റി പ്രേം​ജി​ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ ആ​ന​ന്ദ് നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ട്ര​ഷ​റ​ർ വീ​ണ ബി​ധു, ചെ​യ​ർ​പേ​ഴ്സ​ൻ ല​ത ആ​ന​ന്ദ് നാ​യ​ർ, ഓ​ണം 2021 ക​ൺ​വീ​ന​ർ റി​യാ​സ് അ​ഹ​മ്മ​ദ്, റേ​ഡി​യോ ആ​ർ.​ജെ മാ​രാ​യ ര​തീ​ഷ്, ജി​ബി​ൻ, വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹി​ബ ഷം​ന​യു​ടെ ഓ​ണ​പ്പാ​ട്ടോ​ടെ ആ​രം​ഭി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളി​ൽ ക​ലാ​കൈ​ര​ളി ടീ​മി​െൻറ തി​രു​വാ​തി​ര​യും റി​ഥ​മി​ക് ഈ​ഗി​ൾ​സി​െൻറ ഫ്യൂ​ഷ​ൻ ഡാ​ൻ​സും വ​സ​ന്ത​ൻ പൊ​ന്നാ​നി-​ന​ജീ​ബ് കീ​ഴ​രി​യൂ​ർ ടീ​മി​െൻറ മി​മി​ക്രി​യും ന​വ​മി സു​രേ​ഷ് ടീ​മി​െൻറ നാ​ട​ൻ പാ​ട്ടും അ​ര​ങ്ങേ​റി.

കാ​വേ​രി​യും ന​യ​നേ​ന്തു​വും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച സ്വാ​തി​തി​രു​നാ​ൾ കൃ​തി​യു​ടെ നൃ​ത്താ​വി​ഷ്കാ​ര​വും കു​ട്ടി​ക​ളു​ടെ വി​വി​ധ നൃ​ത്ത​ങ്ങ​ളും സ​മാ​ജം അം​ഗ​ങ്ങ​ളാ​യ ബി​നു, സു​ധീ​ഷ്, ചെ​റി​യാ​ൻ, വി​വി​ൻ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചു. കോ​വി​ഡ് മൂ​ലം വീ​ടി​നു​ള്ളി​ലേ​ക്ക് ഒ​തു​ങ്ങി​യി​രു​ന്ന എ​ല്ലാ​വ​ർ​ക്കും പു​ത്ത​നു​ണ​ർ​വാ​ണ് സ​മാ​ജം ഓ​ണാ​ഘോ​ഷം ന​ൽ​കി​യ​ത്. വ​ൻ ആ​വേ​ശ​ത്തോ​ടെ​യാ​ണ് അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. സ​മാ​ജം അം​ഗ​ങ്ങ​ൾ ത​ന്നെ പാ​ച​കം ചെ​യ്ത ഓ​ണ​സ​ദ്യ 1000 ഗാ​ർ​ഹി​ക തോ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. ഓ​ണാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ബ​ർ​വാ വി​ല്ലേ​ജി​ലെ വേ​മ്പ​നാ​ട് റ​സ്​​റ്റാ​റ​ൻ​റി​ൽ സം​ഘ​ടി​പ്പി​ച്ച പാ​യ​സ മ​ത്സ​ര​ത്തി​ൽ രാ​ജീ​വ്‌ ആ​ന​ന്ദ് ഒ​ന്നാം സ്ഥാ​ന​വും ദാ​സ്-​വി​ഷ്ണു ടീം ​ര​ണ്ടാം സ്ഥാ​ന​വും ഷീ​ബ ചെ​റി​യാ​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സ​മ്മാ​ന​ദാ​നം വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്ന ന​സീ​ഹ മ​ജീ​ദും ജി​ഷ്മ ഷാ​ഹു​ലും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayali samajam
News Summary - malayali samajam celebrated onam
Next Story