മലയാളി പൈലറ്റ്, ഒരുക്കം പൂർണം, ഖത്തറിൽ നിന്ന് ആദ്യവിമാനം ഇന്ന് പറക്കും
text_fieldsദോഹ: ഒരുക്കങ്ങൾ പൂർണം, കോവിഡിൻെറ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെയും വഹിച്ചുള്ള ഖത്തറിൽ നിന്നുള്ള ആദ്യവിമാനം ശനിയാഴ്ച പറക്കും. കൊച്ചി വിമാനത്താവളത്തിലേക്കുള്ള എയർ എന്ത്യയുടെ 1x476 വിമാനം ശനിയാഴ്ച വൈകുന്നേരം 7.05നാണ് പുറപ്പെടുക.
കൊച്ചിയിൽ ഞായറാഴ്ച പുലർച്ചെ 1.40ന് എത്തിച്ചേരും. 181 യാത്രക്കാരാണ് ആകെയുള്ളത്. ചെക്ക് ഇൻ കൗണ്ടറിൽ യാത്രക്കാർ ഇന്ത്യൻ എംബസിയും എയർ ഇന്ത്യയും നൽകുന്ന സ്വയംസാക്ഷ്യപത്രങ്ങൾ പൂരിപ്പിച്ച് നൽകണം.ഇന്ത്യൻ എംബസിയുടെ അനുബന്ധസംഘടനയായ ഇന്ത്യൻ കൾച്ചറൽ സെൻറർ യാത്രക്കാർക്ക് വിമാനത്താവളത്തിൽ വച്ച് മാസ്ക്, കൈയുറ, സാനിറ്റൈസർ എന്നിവയടങ്ങിയ കിറ്റ് നൽകും.
വിമാനം പറത്തുന്നത് മലയാളി പൈലറ്റ്

മലയാളികളെയും വഹിച്ചുള്ള ഖത്തറിൽ നിന്നുള്ള ആദ്യവിമാനം പറത്തുക മലയാളി പൈലറ്റായ ആൽബി തോമസ് കുന്നപ്പള്ളിയാണ്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. വിമാനത്തിൻെറ ഫസ്റ്റ് ഓഫിസറാണ് ഇദ്ദേഹം. കാഞ്ഞിരപ്പള്ളി കുന്നപ്പള്ളി തോമസിൻെറയും എൽസമ്മ തോമസിേൻറയും മകനാണ്. ഐറിൻ ജോയ് ആണ് ഭാര്യ. മക്കൾ: കാതറിൻ ആൽബി, എമിലിൻ ആൽബി. ആറുവർഷമായി എയർ ഇന്ത്യയിൽ ജോലി ചെയ്യുന്നു. കൊച്ചിയിലാണ് താമസം. പ്രത്യേക സാഹചര്യത്തിലുള്ള ശനിയാഴ്ചത്തെ വിമാനം പറത്താൻ സാധിക്കുന്നതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന്ആൽബി തോമസ് ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു.
യാത്രക്കാർക്ക് കോവിഡ് പരിശോധന ഉണ്ടാവില്ല
യാത്രക്കാർക്ക് മുൻകൂട്ടി കോവിഡ് പരിശോധന ഇല്ല. ശരീരോഷ്മാവ് പരിശോധന മാത്രമേ ഉണ്ടാവൂ. ഇതിനാൽ ഇവർ നാട്ടിൽ 14 ദിവസം സർക്കാറിൻെറ നിർബന്ധിത സമ്പർക്കവിലക്കിൽ കഴിയേണ്ടിവരും. വിമാനത്തിൽ ഇടവിട്ട് സീറ്റുകൾ ഒഴിച്ചിടില്ല. എന്നാൽ പുറകിലുള്ള രണ്ടോ മൂന്നോ വരി സീറ്റുകൾ മുഴുവൻ ഒഴിച്ചിട്ട് വിമാനത്തിൽ താൽകാലിക സമ്പർക്ക വിലക്ക് സ്ഥലം ക്രമീകരിക്കും. യാത്രക്കിടയിൽ ചുമയോ പനിയോ മറ്റ് രോഗലക്ഷണമോ കാണിക്കുന്നവരെ ഇവിടേക്ക് മാറ്റിയിരുത്തും.
ഖത്തറിൽ നിന്ന് പുറപ്പെടുന്നവരിൽ ഗർഭിണികൾ, കുട്ടികൾ, കൈകുഞ്ഞുങ്ങൾ, അടിയന്തരചികിൽസ ആവശ്യമുള്ളവർ, പ്രായമായവർ, േജാലി നഷ്ടപ്പെട്ടവർ, നാട്ടിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾ, വിവിധപ്രയാസം അനുഭവിക്കുന്ന തൊഴിലാളികൾ, സന്ദർശകവിസയിലെത്തി കുടുങ്ങിപ്പോയവർ, വിദ്യർഥികൾ എന്നിവരാണുള്ളത്. പ്രസവം അടുത്ത, ഇനി യാത്രക്ക് പ്രയാസമുണ്ടാകാൻ സാധ്യതയുള്ള ഗർഭിണികൾക്കാണ് യാത്രാനുമതി നൽകിയിരിക്കുന്നത്. ഇവർക്കൊപ്പം ഒരാൾക്കുകൂടി അനുമതി നൽകിയിട്ടുണ്ട്.
മേയ് പത്തിന് രണ്ടാം വിമാനം ൈവകുന്നേരം 3.15ന് തിരുവനന്തപുരത്തേക്കുമുണ്ട്. ഇതിലേക്കും 200 പേരെയാണ് ഇന്ത്യൻ എംബസി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിലേക്കുള്ള ടിക്കറ്റുകൾ നേരത്തേ വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.