Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ല​യാ​ളി സ​മ്മേ​ള​ന...

മ​ല​യാ​ളി സ​മ്മേ​ള​ന വോ​ളി: ക​ൾ​ച്ച​റ​ൽ ഫോ​റം, ക്യൂ.​സി.​എം.​സി ജേ​താ​ക്ക​ൾ

text_fields
bookmark_border
cultural forum kozhikode
cancel
camera_alt

എ’ ​ഡി​വി​ഷ​ൻ ജേ​താ​ക്ക​ളാ​യ ക​ൾ​ച്ച​റ​ൽ ഫോ​റം കോ​ഴി​ക്കോ​ട്

ദോ​ഹ: എ​ട്ടാ​മ​ത് ഖ​ത്ത​ർ മ​ല​യാ​ളി സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ‘എ ​ഡി​വി​ഷ​നി​ൽ ക​ൾ​ച്ച​റ​ൽ ഫോ​റം കോ​ഴി​ക്കോ​ട് ജേ​താ​ക്ക​ളാ​യി. ആ​സ്പ​യ​ർ ഡോ​മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഫൈ​റ്റേ​ഴ്സ് എ​റ​ണാ​കു​ള​ത്തെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക​ൾ​ച്ച​റ​ൽ ഫോ​റം കോ​ഴി​ക്കോ​ട് വി​ജ​യി​ക​ളാ​യ​ത്.

ബി’ ​ഡി​വി​ഷ​ൻ ജേ​താ​ക്ക​ളാ​യ ക്യൂ.​സി.​എം.​സി കോ​ഴി​ക്കോ​ട്

ബി ​ഡി​വി​ഷ​നി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ദോ​സ്താ​ന കൊ​ല്ല​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി ക്യൂ.​സി.​എം.​സി കോ​ഴി​ക്കോ​ട് വി​ജ​യി​ക​ളാ​യി. ര​ണ്ടു ഡി​വി​ഷ​നു​ക​ളു​മാ​യി 14 ടീ​മു​ക​ൾ അ​ണി​നി​ര​ന്ന മ​ത്സ​രം രാ​വി​ലെ എ​ട്ടു മ​ണി​ക്ക് ആ​രം​ഭി​ച്ച് രാ​ത്രി പ​തി​നൊ​ന്നു മ​ണി വ​രെ നീ​ണ്ടു​നി​ന്നു. ഖ​ത്ത​ർ മ​ല​യാ​ളി സ​മ്മേ​ള​നം സം​ഘാ​ട​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി ടൂ​ർ​ണ​മെ​ന്റ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ജേ​താ​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ ഖ​ത്ത​ർ മ​ല​യാ​ളി സ​മ്മേ​ള​ന​വേ​ദി​യി​ൽ വെ​ച്ച്‌ സ​മ്മാ​നി​ക്കു​മെ​ന്ന് കാ​യി​ക വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ആ​ഷി​ഖ് അ​ഹ്മ​ദ് അ​റി​യി​ച്ചു. മ​നോ​ജ്‌ കു​മാ​ർ, ന​സീം, സെ​ബി​ൻ ജോ​സ​ഫ്, മു​ഹ​മ്മ​ദ്‌ വി.​ടി, അ​മീ​ർ എ​ന്നി​വ​ർ ക​ളി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Malayali Conference Volley-Cultural Forum-QCMC Winners
Next Story