Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയൂനിവേഴ്സിറ്റി...

യൂനിവേഴ്സിറ്റി ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ മ​ല​യാ​ളിത്തി​ള​ക്കം

text_fields
bookmark_border
യൂനിവേഴ്സിറ്റി ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ മ​ല​യാ​ളിത്തി​ള​ക്കം
cancel
camera_alt

സ​ഫ്‌​വാ​ൻ അ​ബ്ദു​റ​ഹ്മാ​ൻ കാ​വി​ൽ, മു​ഹ​മ്മ​ദ് അ​ജ്മ​ൽ ഇ​ഖ്ബാ​ൽ, ആ​ന​ന്ദു ഹി​രോ​ഷ്, റൂ​ഫ​സ് ജോ​ൺ, ഫ​റാ​സ് ഫാ​റൂ​ഖ്, മു​ഹ​മ്മ​ദ് ഷ​ഹ്റൂ​സ്

ദോഹ: ഖത്തർ സർവകലാശാലയുടെ 49ാമത് ബിരുദദാന ചടങ്ങിൽ ഉജ്ജ്വല വിജയവുമായി മലയാളി വിദ്യാർഥികൾ. സർവകലാശാലയിലെ വിവിധ വിഭാഗങ്ങളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ 180 വിദ്യാർഥികൾക്കാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ബിരുദം കൈമാറിയത്.

ഈ ചടങ്ങിൽ പ്രവാസി മലയാളികൾക്ക് അഭിമാനമായി നിരവധി മലയാളി വിദ്യാർഥികളും മികച്ച വിജയം സ്വന്തമാക്കി, ഖത്തർ അമീറിൽനിന്ന് സ്വർണ മെഡൽ സ്വീകരിച്ചു. കോളജ് ഓഫ് എൻജിനീയറിങ്, കോളജ് ഓഫ് ബിസിനസ് ആൻഡ് ഇക്കണോമിക്സ് എന്നിവിടങ്ങളിൽ ഉയർന്ന മാർക്ക് വാങ്ങിയാണ് വിദ്യാർഥികൾ നേട്ടം സ്വന്തമാക്കിയത്. കഠിന പ്രയത്നത്തിലൂടെയും അക്കാദമിക് മികവിലൂടെയുമാണ് മികച്ച വിജയം സ്വന്തമാക്കിയത്.

കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ സഫ്‌വാൻ അബ്ദുറഹ്മാൻ കാവിൽ, മുഹമ്മദ് അജ്മൽ ഇഖ്ബാൽ, ആനന്ദു ഹിരോഷ്, റൂഫസ് ജോൺ എന്നിവരാണ് സ്വർണ്ണമെഡലിന് അർഹരായത്. കോളജ് ഓഫ് ബിസിനസ് ആൻഡ് ഇക്കണോമിക്സിൽനിന്ന് മാനേജ്മെന്റ് ഇൻഫർമേഷൻ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം സ്വന്തമാക്കിയ ഫറാസ് ഫാറൂഖ്, കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ മികച്ച വിജയം നേടിയ മുഹമ്മദ് ഷഹ്റൂസ് കല്ലത്താനിക്കൽ എന്നിവരും അമീറിൽനിന്ന് സ്വർണ്ണമെഡൽ ഏറ്റുവാങ്ങി. മികച്ച വിജയത്തോടൊപ്പം ഖത്തർ അമീറിന്റെ കൈയിൽനിന്ന് നേരിട്ട് ബിരുദം ഏറ്റുവാങ്ങാൻ കഴിഞ്ഞ സന്തോഷത്തിലാണ് വിദ്യാർഥികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitymalayalisgraduationCeremony
News Summary - Malayali brilliance shines at the University graduation ceremony.
Next Story