Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റി​ൽ കെ​ട്ടി​ടം...

ഖ​ത്ത​റി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് മ​രി​ച്ച​വ​രി​ൽ മ​ല​യാ​ളി​യും

text_fields
bookmark_border
ഖ​ത്ത​റി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് മ​രി​ച്ച​വ​രി​ൽ മ​ല​യാ​ളി​യും
cancel
camera_alt

ഫൈ​സ​ൽ കു​പ്പാ​യി

ദോ​ഹ: ​ഖ​ത്ത​റി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യം ത​ക​ർ​ന്ന് മ​രി​ച്ച​വ​രി​ൽ മ​ല​യാ​ളി​യും. മ​ല​പ്പു​റം നി​ല​മ്പൂ​ർ ച​ന്ത​ക്കു​ന്ന് സ്വ​ദേ​ശി​യും ഖ​ത്ത​റി​ലെ പ്ര​ശ​സ്ത ക​ലാ​കാ​ര​നു​മാ​യ മു​ഹ​മ്മ​ദ് ഫൈ​സ​ൽ പാ​റ​പ്പു​റ​വ​ൻ (48- ഫൈ​സ​ൽ കു​പ്പാ​യി) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ദോ​ഹ അ​ൽ മ​ൻ​സൂ​റ​യി​ലെ ബി​ൻ ദി​ർ​ഹാ​മി​ൽ ത​ക​ർ​ന്നു​വീ​ണ നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഫൈ​സ​ലി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലെ​ത്തി​യ ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ഒ​രു മ​ര​ണം നേ​ര​​ത്തേ ത​ന്നെ അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഫൈ​സ​ലി​ന്റെ മ​ര​ണ​വാ​ർ​ത്ത വെ​ള്ളി​യാ​ഴ്ച രാ​ത്രി​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

ചി​ത്ര​കാ​ര​നും ഗാ​യ​ക​നു​മാ​യി ദോ​ഹ​യി​ലെ വേ​ദി​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഫൈ​സ​ലി​നെ കെ​ട്ടി​ടം ത​ക​ർ​ന്ന ദി​നം മു​ത​ൽ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ലം സൗ​ദി​യി​ലാ​യി​രു​ന്ന ഫൈ​സ​ൽ ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് ഖ​ത്ത​റി​ലെ​ത്തി​യ​ത്. പാ​റ​പ്പു​റ​വ​ൻ അ​ബ്ദു​സ്സ​മ​ദാ​ണ് പി​താ​വ്. മാ​താ​വ്: ഖ​ദീ​ജ. റ​ബീ​ന​യാ​ണ് ഭാ​ര്യ. ​വി​ദ്യാ​ർ​ഥി​ക​ളാ​യ ​റ​ന, ന​ദ, മു​ഹ​മ്മ​ദ് ഫെ​ബി​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 8.30ഓ​ടെ​യാ​ണ് നാ​ലു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ​ത്. ഇ​വി​ടെ​നി​ന്ന് ഏ​ഴു പേ​രെ ര​ക്ഷാ​സം​ഘം ഉ​ട​ൻ ത​ന്നെ പു​റ​ത്തെ​ത്തി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച​​യോ​ടെ ര​ണ്ടു സ്ത്രീ​ക​ളെ​യും പു​റ​ത്തെ​ടു​ത്തു. 12 കു​ടും​ബ​ങ്ങ​ളെ അ​ധി​കൃ​ത​ർ സു​ര​ക്ഷി​ത​മാ​യി മാ​റ്റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalibuilding collapsedeathqatar
News Summary - Malayali among those killed in building collapse in qatar
Next Story