ദോഹ: ഖത്തറിലെ മലയാളി പ്രവാസികള്‍ക്കായി ‘മലയാളി സമാജം’ എന്ന പേരില്‍ പുതിയ സംഘടന രൂ പവത്കരിക്കുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിൽ നിരവധി മ ലയാളി സംഘടനകൾ ഉണ്ട്. അതത് ജില്ലകളുടേതോ പ്രദേശത്തിേൻറയോ രാഷ്ട്രീയ പാർട്ടികളുടേതോ സംഘടനകളാണ് മിക്കതും. എന്നാൽ ഖത്തറിലുള്ള മലയാളികൾക്ക് മൊത്തത്തിൽ ഒന്നിക്കാനുള്ള കൂട്ടായ്മയാണ് പുതിയ സംഘടനയിലൂടെ ലക്ഷ്യംവെക്കുന്നത്. ജാതി^മത^രാഷ്ട്രീയ^പ്രാദേശിക വ്യത്യാസമില്ലാത്ത സംഘടനയായാണ് പ്രവര്‍ത്തിക്കുക.
എല്ലാമലയാളികള്‍ക്കും ഒത്തുകൂടാനും സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും ഉള്ള പരിപാടികൾ നടത്തും. മലയാള ഭാഷയുമായും സംസ്കാരവുമായും പ്രവാസ ലോകത്തെ കുട്ടികളെ അടുപ്പിക്കാനും കൂട്ടായ്മ ലക്ഷ്യമിടുന്നു. സംഘടനയുടെ പ്രഥമ സംഗമവും ലോഗോ പ്രകാശനവും ഏപ്രില്‍ 13ന് വൈകുന്നേരം 6.30ന് ‘ഹോളിഡേ ഇന്‍’ ഹോട്ടലില്‍ നടക്കും. കവി പ്രഫ. മധുസൂദനന് നായര്‍ മുഖ്യാതിഥിയായിരിക്കും. കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണെൻറ നേതൃത്വത്തില്‍ നൂറോളം നര്‍ത്തകികള്‍ ചേര്‍ന്നവതരിപ്പിക്കുന്ന മോഹിനിയാട്ടവും ഉണ്ടാകും. പ്രവേശനം സൗജന്യ പാസ് മുഖേന നിയന്ത്രിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ആനന്ദ് നായര്‍, സുനില്‍ പെരുമ്പാവൂര്‍, വേണുഗോപാലന്‍ പിള്ള, ലത ആനന്ദ് എന്നിവർ പങ്കെടുത്തു.