Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഖത്തറിൽ മലയാളി...

ഖത്തറിൽ മലയാളി ദമ്പതികളുടെ രണ്ടുമക്കൾ മരിച്ചു; വിഷബാധയെന്ന്​ സംശയം

text_fields
bookmark_border
ഖത്തറിൽ മലയാളി ദമ്പതികളുടെ രണ്ടുമക്കൾ മരിച്ചു; വിഷബാധയെന്ന്​ സംശയം
cancel

ദോഹ: ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി നഴ്സ് ദമ്പതികളുടെ രണ്ടുമക്കൾ ഹമദ് ആശുപത്രിയിൽ മരണപ്പെട്ടു. കോഴിക്കോട് ഫറ ോക്ക്​ സ്വദേശി ഹാരിസിൻെറയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ ഷമീമയുടേയും മക്കളായ റഹാൻ ഹാരിസ്​ (മൂന്നര), റിദ ഹാരിസ്​ (ഏഴ്​ മാസം) എന്നിവരാണ്​ മരിച്ചത്​. വെള്ളിയാഴ്​ച രാവിലെയോടെ ഛർദിയും ശ്വാസതടസവും മൂലം​ അവശനിലയിലാ യ​ കുട്ടികളെ ഹമദ് ജനറൽ​ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കുടുംബം വ്യാഴാഴ്​ച രാത്രി റസ്​ റ്റോറൻറിൽ നിന്ന്​ ഭക്ഷണം പാർസൽ വാങ്ങി വീട്ടിലെത്തിച്ച്​ കഴിച്ചിരുന്നു. ഭക്ഷ്യവിഷ​ബാധയെന്ന സംശയത്തെ തുടർന്ന്​ വെള്ളിയാഴ്​ച ഉച്ചക്ക്​ ശേഷം അധികൃതർ എത്തി റസ്​റ്റോറൻറ്​ പൂട്ടിയിട്ടുണ്ട്​. എന്നാൽ അ​േന്വഷണം പൂർത്തിയാകുന്നതുവരെ തങ്ങളെ കുറ്റ​െപ്പടുത്തരുതെന്നും തങ്ങളു​െട ഭക്ഷണം സുരക്ഷിതമാണെന്നും റസ്​ റ്റോറൻറ്​ അധികൃതർ വിശദീകരിച്ചു. ഇവരുടെ അടുത്തുള്ള മറ്റൊരു ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം ​പ്രാണികളെ ഒഴിവാക്കാൻ മരുന്ന്​ തളിച്ചതായും പറയുന്നു. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്​. മരണകാരണം സംബന്ധിച്ച്​ ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല.

അസ്വസ്​ഥതയെ തുടർന്ന്​ ഹാരിസും ഷമീമയും ഹമദ്​ ആശുപത്രിയിൽ ചികിൽസയിലാണ്​. ഹാരിസ് ഹമദ്​ പബ്ലിക് ഹെൽത്ത് സ​െൻററിലും ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സ​െൻററിലും നഴ്​സായി ജോലി ചെയ്യുകയാണ്​. വർഷങ്ങളായി കുടുംബം ദോഹയിലുണ്ട്​.ഇരുവരുടെയും മാതാപിതാക്കൾ ദോഹയിൽ എത്തിയതിന്​ ശേഷം മൃതദേഹങ്ങൾ​ നാട്ടിലെത്തിക്കുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന്​ ബന്ധുക്കൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newsmalayalam news
News Summary - malayalee qatar babies death-gulf news
Next Story