മലയാളി മംസ് കേരളോത്സവം 27ന്
text_fieldsദോഹ: ഖത്തർ മലയാളി വീട്ടമ്മമാരുടെ സംഘടനയായ മലയാളി മംസ് മിഡിലീസ്റ്റ് ‘കേരളോത്സവം’എന്ന പേരിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 27ന് ഹോട്ടൽ മാരിയട്ട് ഗ്രൗണ്ടിൽ ആണ് പരിപാടി. റെഡ് ആപ്പിൾ, മസാല കോഫി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. നടൻ അരിസ്റ്റോ സുരേഷ് പരിപാടിയിൽ മുഖ്യാതിഥിയാണ്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള തനത് വിഭവങ്ങൾ ഫെസ്റ്റിൽ ഉണ്ടാകും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള മലയാളി വനിതകൾ മലയാളി മംസ് മിഡിൽ ഈസ്റ്റിെൻറ ഭാഗമാണ്. നേരത്തേ രജിസ്റ്റർ ചെയ്തവർക്ക് പരിപാടിയിൽ പെങ്കടുക്കാം. ഫോൺ:55059600, 35541844.
കരിമീൻ പൊള്ളിച്ചത്, കപ്പയും മീനും, കൊഞ്ച് തീയൽ, കൊഞ്ച് പൊരിച്ചത്, പിടിയും കോഴിയും, കൽത്തപ്പം തുടങ്ങിയ ഒട്ടനവധി വിഭവങ്ങളാണ് ഉണ്ടാകുക. കേരളത്തിലെ ഉൽസവപറമ്പിെൻറ മാതൃകയിലാണ് പരിപാടിയുടെ വേദിയുണ്ടാവുക. മസാല കോഫി ബാൻഡിെൻറ മ്യൂസിക് ഷോ, വടംവലി, ഉറിയടി മത്സരങ്ങൾ എന്നിവയും ഉണ്ടാകും. മലയാളി മംസ് ഭാരവാഹികളായ സ്വപ്ന ഇബ്രാഹിം, ഷൈമ നാസുമുദ്ദീൻ, റെഡ് ആപ്പിൾ സി.ഇ.ഒ ജാസിം മുഹമ്മദ്, ജനറൽമാനേജർ അരുൺതോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
