Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമണ്ണില്ലാതെയും കൃഷി...

മണ്ണില്ലാതെയും കൃഷി അഗ്രിടെകിൽ ശ്രദ്ധേയമായി മലയാളി സംരംഭം

text_fields
bookmark_border
മണ്ണില്ലാതെയും കൃഷി അഗ്രിടെകിൽ ശ്രദ്ധേയമായി മലയാളി സംരംഭം
cancel
camera_alt

അ​ഗ്രി​ടെ​ക് പ്ര​ദ​ർ​ശ​ന വേ​ദി​യി​ലെ ലോ​ങ്‍ലാ​സ്റ്റ് പ​വ​ലി​യ​ൻ ഖ​ത്ത​ർ ന​ഗ​ര​സ​ഭാ മ​ന്ത്രി അ​ബ്ദു​ല്ലാ ബി​ൻ അ​ബ്ദു​ൽ അ​സി​സ് ബി​ൻ തു​ർ​കി അ​ൽ സു​ബൈ​ഇ, ഖ​ത്ത​ർ ടൂ​റി​സം ചെ​യ​ർ​മാ​ൻ അ​ക്ബ​ർ അ​ൽ ബാ​കി​ർ, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ൽ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ക്കു​ന്നു

ദോ​ഹ: ചെ​ടി​ക​ളൂ​ടെ വ​ള​ർ​ച്ച മ​ണ്ണി​ല്ലാ​തെ സാ​ധ്യ​മ​ല്ലെ​ന്നാ​ണ് പൊ​തു ധാ​ര​ണ. എ​ന്നാ​ൽ മ​ണ്ണ് ഒ​രു ത​രി​യി​ല്ലാ​തെ​യും ആ​വ​ശ്യ​മാ​യ എ​ല്ലാ പോ​ഷ​ക​മൂ​ല്യ​ങ്ങ​ളും ശ​രി​യാ​യി ല​ഭി​ച്ചാ​ൽ ചെ​ടി​യെ ആ​രോ​ഗ്യ​ക​ര​മാ​യി വ​ള​ർ​ത്താ​നാ​കു​മെ​ന്ന് അ​ഗ്രി​ക് ടെ​ക് പ്ര​ദ​ർ​ശ​ന ഹാ​ളി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് ഒ​രു മ​ല​യാ​ളി സ്റ്റാ​ർ​ട്ട് അ​പ് സ്ഥാ​നം. തൃ​ശൂ​രി​ലെ പൂ​ത്തോ​ളി​ലെ വീ​ട്ടി​ൽ ആ​രം​ഭി​ച്ച് പു​തു സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന ‘ലോ​ങ്‍ലാ​സ്റ്റ്’​എ​ന്ന സ്ഥാ​പ​നം ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​വി​ധ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രെ ആ​ക​ർ​ഷി​ക്കു​ന്നു.

മ​ണ്ണി​ല്ലാ​തെ​യും കൃ​ഷി സാ​ധ്യ​മാ​വും എ​ന്ന് തെ​ളി​യി​ക്കു​ന്ന ഹൈ​ഡ്രോ​പോ​ണി​ക്സ് കൃ​ഷി രീ​തി​യാ​ണ് ഇ​വ​ർ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഹൈ​ഡ്രോ​പോ​ണി​ക്സ് കൃ​ഷി രീ​തി സം​ബ​ന്ധി​ച്ച പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​​ങ്കെ​ടു​ത്ത അ​റി​വു​മാ​യാ​ണ് ഇ​സ്മാ​യി​ൽ ശം​സു​ദ്ദീ​നും ഭാ​ര്യ ഷി​ൻ​സി​യ ഇ​സ്മാ​യി​ലും ചേ​ർ​ന്ന് ചെ​റു സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​ത്.

ഖ​ത്ത​ർ പ്ര​വാ​സി കൂ​ടി​യാ​യ ഇ​സ്മാ​യി​ൽ ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന സെ​മി​നാ​റി​ലും, പി​ന്നീ​ട് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഹൈ​ടെ​ക് റി​സ​ർ​വ് ആ​ൻ​ഡ് ട്രെ​യി​നി​ങ് യൂ​നി​റ്റും ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​ൽ നി​ന്നും ല​ഭി​ച്ച അ​റി​വു​ക​ളു​മാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. ഹൈ​ഡ്രോ​പോ​ണി​ക്സ് രീ​തി​യി​ലെ വി​ദ​ഗ്ധ​യും കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​റു​മാ​യ ഡോ. ​പി. സു​ശീ​ല​യു​ടെ ഉ​പ​ദേ​ശ​ങ്ങ​ൾ കൂ​ടി​യാ​യ​തോ​ടെ ആ​ത്മ​വി​ശ്വാ​സ​മാ​യി. ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച അ​ഗ്രി​ടെ​ക് പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​​ദീ​പ​ക് മി​ത്ത​ലാ​യി​രു​ന്നു ‘ലോ​ങ്‍ലാ​സി​ന്റെ’​ഹൈ​ഡ്രോ​പോ​ണി​ക്സ് രീ​തി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​വ​ലി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഖ​ത്ത​ർ ന​ഗ​ര​സ​ഭാ മ​ന്ത്രി അ​ബ്ദു​ല്ലാ ബി​ൻ അ​ബ്ദു​ൽ അ​സി​സ് ബി​ൻ തു​ർ​കി അ​ൽ സു​ബൈ​ഇ​യും, ഖ​ത്ത​ർ ടൂ​റി​സം ചെ​യ​ർ​മാ​നും ഖ​ത്ത​ർ​എ​യ​ർ​വേ​സ് സി.​ഇ.​ഒ​യു​മാ​യ അ​ക്ബ​ർ അ​ൽ ബാ​കി​ർ എ​ന്നി​വ​രും പ​വ​ലി​യ​ൻ സ​ന്ദ​ർ​ശി​ച്ച് ഹൈ​ഡ്രോ​പോ​ണി​ക്സ് രീ​തി​ക​ൾ ചോ​ദി​ച്ച​റി​ഞ്ഞു.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും ത​ങ്ങ​ളു​ടെ പ​വ​ലി​യ​ൻ സ​ന്ദ​ർ​ശി​ക്കു​ക​യും ഹൈ​ഡ്രോ​പോ​ണി​ക്സ് രീ​തി​യു​ടെ സാ​ധ്യ​ത​ക​ൾ മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്ത​താ​യി ഇ​സ്മാ​യി​ൽ പ​റ​യു​ന്നു. സൗ​ദി കാ​ർ​ഷി​ക സ​ഹ​മ​ന്ത്രി ഇ​തി​ന​കം പ​ല​ത​വ​ണ സ​ന്ദ​ർ​ശി​ച്ച് പു​തു​മ​യാ​ർ​ന്ന കൃ​ഷി രീ​തി​യി​ൽ താ​ൽ​പ​ര്യം അ​റി​യി​ക്കു​ക​യും ചെ​യ്തു.

ഖ​ത്ത​രി ഫാം ​ഹൗ​സ് ഉ​ട​മ​ക​ൾ​ക്കു പു​റ​മെ ഒ​മാ​ൻ, കു​വൈ​ത്ത്, സൗ​ദി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രും ‘ലോ​ങ്‍ലാ​സ്റ്റ്’​പ​വ​ലി​യ​നി​ലെ​ത്തി​യി​രു​ന്നു. മ​ണ്ണി​നു പ​ക​രം, വെ​ള്ള​വും ച​കി​രി​ചോ​റും പൈ​പ്പു​ക​ളി​ലും ക​ണ്ടെ​യ്ന​റു​ക​ളി​ലും ഒ​രു​ക്കി​യാ​ണ് ഹൈ​ഡ്രോ​പോ​ണി​ക് കൃ​ഷി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalayaleeAgriculture Newsinitiative
News Summary - Malayalee initiative notable in agriculture agritech without soil
Next Story