ജോലിത്തിരക്കിനിടയിലും വരയുടെ ലോകത്ത് മലയാളി ഡോക്ടർ
text_fieldsദോഹ: പ്രവാസലോകത്തെ ജോലിത്തിരക്കിനിടയിലും വീണുകിട്ടുന്ന ഒഴിവുസമയങ്ങൾ വരയുടെ ലോകത്ത് ചെലവഴിക്കുകയാണ് മുഹ്സിന മിൻഹാസ് എന്ന മലയാളി ഡോക്ടർ. ചിത്രകലയിൽ അക്കാദമിക പഠനമോ പാരമ്പര്യമോ കൂട്ടിനില്ലാതെ തേൻറതായ ശെശലിയിൽ ചിന്തകളും വികാരങ്ങളും സ്വപ്നങ്ങളും കാൻവാസിലേക്ക് പകർത്തുകയാണിവർ.
ചെറുപ്പം മുതൽ ചിത്രകല ഇഷ്ടമായിരുന്നുവെങ്കിലും അടുത്തകാലത്താണ് താൽപര്യപൂർവം വരച്ചുതുടങ്ങിയത്. ഖത്തറിൽവെച്ച് മുഹ്സിന പലപ്പോഴായി വരച്ച 35 ചിത്രങ്ങളുടെ പ്രദർശനം കോഴിക്കോട് ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നടന്നുവരികയാണ്. ഇൗമാസം 19ന് തുടങ്ങിയ പ്രദർശനം 23 വരെ നീണ്ടുനിൽക്കും.

വൈവിധ്യമാർന്ന വിഷയങ്ങളാണ് മുഹ്സിനയുടെ ചിത്രങ്ങളിൽ. കണ്ണിലുടെ ആത്മാവിലേക്ക്, ശൈശവത്തിലെ സ്വപ്നങ്ങൾ ഒ ാർമയുണ്ടായിരിക്കണം, അറിവെന്ന സാഗരം, തിരിച്ചറിവുകൾ, ആത്മവിശ്വാസത്തിെൻറ അളവ്, സ്ത്രീ ശക്തി, കുടുംബ സുരക്ഷ, കടപ്പാടുകൾ, വരുംവരായ്കകൾ തുടങ്ങിയ ആശയങ്ങളാണ് പ്രദർശനത്തിനുള്ള കാൻവാസുകളിലെന്ന് മുഹ്സിന ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ചെറുപ്പം മുതേല ജീവിതത്തിൽ അനുഭവിച്ച സന്തോഷവും സങ്കടവും പ്രതീക്ഷയുമൊക്കെ കാൻവാസിലേക്ക് പകർത്തണമെന്ന ആഗ്രഹം പ്രവാസമണ്ണിലെത്തി ജീവിത യാഥാർഥ്യങ്ങളുടെ നേരറിവുകൾ കൂടി മനസ്സിലായതോടെ വർധിക്കുകയായിരുന്നു. മെക്കാനിക്കൽ എൻജിനീയറായ ഭർത്താവ് ഒമർ ശരീഫിെൻറയും ഭർതൃമാതാവ് സുഹ് റയുടെയും അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയുമാണ് തെൻറ പ്രചോദനമെന്ന് മുഹ്സിന പറഞ്ഞു. ഒാരോ ആവിഷ്കാരത്തിനും കലാസൃഷ്ടിയുടെ സൗന്ദര്യം പൂർണമായും നൽകാൻ ശ്രമിക്കുന്നതിനാൽ ഏറെ സമയമെടുത്താണ് ഒാരോ ചിത്രങ്ങളും പൂർത്തിയാക്കുന്നത്. ‘അലുസിനോർ’ എന്ന് പേരിലാണ് നാട്ടിൽ ചിത്ര പ്രദർശനം നടക്കുന്നത്. ഇതേ പേരിൽ ദോഹയിലും പ്രദർശനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഖത്തറിലെ സ്വകാര്യ ആശുപത്രിയിൽ ദന്തഡോക്ടറായി ജോലി ചെയ്യുന്ന മുഹ്സിന. മലപ്പുറം ഒതളൂർ ഏഴുവപ്പിണ്ടിയിൽ മുഹമ്മദ് ഹാരിസിെൻറയും റസിയയുടെയും മകളാണ് മുഹ്സിന മിൻഹാസ്. ഏക സഹോദരൻ മിഷാൽ ബി.ഡി.എസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
