പ്രവാസി വിദ്യാർഥികൾക്കായി മലയാള പ്രസംഗ മത്സരം
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) നേതൃത്വത്തിൽ ഐ.എം.എ റഫീഖ് അനുസ്മരണ മലയാള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഖത്തറിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി തലത്തിലെ സ്കൂൾ വിദ്യാർഥികൾക്കാണ് പങ്കെടുക്കാൻ അവസരം.
രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഏപ്രിൽ 30ന് മുമ്പായി രജിസ്റ്റർ ചെയ്യണം. നിശ്ചിത വിഷയത്തിൽ 2.30 മിനിറ്റിൽ കവിയാത്ത പ്രസംഗ വിഡിയോയും വ്യക്തിഗത വിവരങ്ങളും അയച്ചുകൊണ്ടാണ് പ്രാഥമിക റൗണ്ടിലേക്ക് രജിസ്റ്റർ ചെയ്യേണ്ടത്.
പ്രാഥമിക റൗണ്ടിൽ നിന്നു തെരഞ്ഞെടുക്കുന്ന 10 പേർ വീതം ഫൈനൽ റൗണ്ടിൽ മാറ്റുരക്കും. മേയ് 31ന് ദോഹയിലെ വേദിയിലായിരിക്കും ഫൈനൽ മത്സരം. പ്രാഥമിക റൗണ്ടിൽ മത്സരിക്കാൻ ‘മലയാളം മറക്കുന്ന മലയാളി’, ഇന്ത്യയുടെ ആത്മാവ്, നിർമിതബുദ്ധിയുടെ ലോകം എന്നീ വിഷയങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ വിവരങ്ങളും വിഡിയോയും 5003 5901 / 5528 4913 നമ്പറിൽ അയക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

