മലയാള സാഹിത്യവേദി കഥാമത്സരം: നിയാസ് ടി.എം വിജയി
text_fieldsനിയാസ് ടി.എം
ദോഹ: യു.എ.ഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ മലയാള സാഹിത്യവേദി നടത്തിയ സാഹിത്യമത്സരത്തിൽ കഥാരചനയിൽ ഖത്തർ പ്രവാസിക്ക് ഒന്നാം സ്ഥാനം.
വടകര കൈനാട്ടി സ്വദേശിയായ നിയാസ് ടി.എമ്മിന്റെ ‘സുഗന്ധം പരത്തുന്ന ഇലഞ്ഞിപ്പൂക്കൾ’ ആണ് കഥാവിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. കവിത, ലേഖനം, കഥാ വിഭാഗങ്ങളിലായി ജി.സി.സിയിലെ എഴുത്തുകാർക്കായി നടത്തിയ മത്സരത്തിലെ വിജയികളെ പി.കെ. പാറക്കടവ്, വി.എച്ച്. നിഷാദ്, ടി.കെ. ഉണ്ണി എന്നിവരടങ്ങിയ സമിതിയാണ് തിരഞ്ഞെടുത്തത്.
നവംബറിൽ ദുബൈയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ഖത്തറിലെ ‘ഗൾഫ് ടൈംസ്’ ദിനപത്രത്തിൽ ഡിസൈനറായി ജോലി ചെയ്യുകയാണ് നിയാസ്.

