മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ പ്രവേശനോത്സവം ഇന്ന്
text_fieldsദോഹ: മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രവേശനോത്സവം പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ബിർള പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ സി.വി. റപ്പായി ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കും. കഴിഞ്ഞ രണ്ട് വർഷങ്ങളായി നടക്കുന്ന കണിക്കൊന്ന പഠനം പൂർത്തിയാക്കി 100 ശതമാനം വിജയം കൈവരിച്ച് സൂര്യകാന്തി കോഴ്സിലേക്ക് പ്രവേശിക്കുന്ന 90 വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ കൈമാറും.
കണിക്കൊന്ന കോഴ്സിന്റെ പുതിയ ബാച്ചുകൾക്കും തുടക്കമാവും. മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ അധ്യാപകർക്കുള്ള ബാഡ്ജുകളും ചടങ്ങിൽ വിതരണം ചെയ്യും. മലയാളം മിഷൻ കുട്ടികളും ഭാഷാ പ്രവർത്തകരും ചേർന്ന് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടത്തപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

