മലയാളോത്സവം -2025; മുഖ്യമന്ത്രി ദോഹയിൽ
text_fieldsദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ത്യൻ അംബാസഡർ വിപുൽ സ്വീകരിക്കുന്നു
ദോഹ: ലോക കേരള സഭയും മലയാളം മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന മലയാളോത്സവം 2025ൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ എത്തി.
രാവിലെ ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ അദ്ദേഹത്തെ ഇന്ത്യൻ അംബാസഡർ വിപുൽ, ലോക കേരള സഭാംഗങ്ങൾ തുടങ്ങിയവർ ചേർന്നു മുഖ്യമന്ത്രിയെ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ബഹ്റൈൻ, ഒമാൻ സന്ദർശനങ്ങളുടെ ശേഷമാണ് അദ്ദേഹം ഖത്തറിലെത്തുന്നത്. 12 വർഷങ്ങൾക്കുശേഷമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഖത്തറിൽ എത്തുന്നത്.
രാവിലെ പ്രവാസി ബിസിനസ് -കമ്മ്യൂണിറ്റി നേതാക്കളുടെ വിരുന്നിൽ അദ്ദേഹം പങ്കെടുക്കും.
തുടർന്ന് വൈകീട്ട് ആറിന് അബു ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ‘മലയാളോത്സവം -25’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ അംബാസഡർ വിപുൽ, ഫിഷറീസ് -സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ഡോ. എം.എ. യൂസഫ് അലി, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവർ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ, ചെണ്ടമേളം എന്നിവ അരങ്ങേറും. കേരളത്തിലെ 14 ജില്ലകളുടെ സവിശേഷതകൾ പ്രദർശിപ്പിക്കുന്ന പവലിയനുകൾ വിവിധ കൂട്ടായ്മകൾ നേതൃത്വത്തിൽ ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

