മലയാളം മിഷൻ ദേശീയശാസ്ത്രദിനം ആഘോഷിച്ചു
text_fieldsമലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ശാസ്ത്രദിനാഘോഷ ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകുന്നു
ദോഹ: മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ദേശീയ ശാസ്ത്രദിന ആഘോഷം നടത്തി. ബർവ കമേഴ്ഷ്യൽ അവന്യു വൈബ്രന്റ് ഹാളിൽ നടന്ന പരിപാടിയിൽ 150 മലയാളം മിഷൻ പഠിതാക്കളായ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. കോഴിക്കോട് യെൻ ഐ.ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകൻ അനൂപ് എം.വി ക്ലാസ് നയിച്ചു.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടത്തിയ ക്വിസ് മത്സരത്തിൽ സമ്മാനാർഹരായവർക്ക് സംസ്കൃതി സെക്രട്ടറി ഷംസീർ അരിക്കുളം സർട്ടിഫിക്കറ്റുകൾ നൽകി.
ചാപ്റ്റർ പ്രസിഡന്റ് ഡോ. പ്രതിഭ രതീഷ് ശാസ്ത്രദിന സന്ദേശം നൽകി. ചാപ്റ്റർ സെക്രട്ടറി ബിജു പി. മംഗലം നിയന്ത്രിച്ച പരിപാടിക്ക് ചാപ്റ്റർ കോഓഡിനേറ്റർ സന്തോഷ് ഒ.കെ, ടെക്നിക്കൽ ടീം കൺവീനർ ശിവദാസ് ഏലംകുളം, ഷാനവാസ് ഇലച്ചോല എന്നിവർക്കൊപ്പം സെന്റർ കോഓഡിനേറ്റർമാരും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

