മലർവാടി ബാലോത്സവം ‘ടാലെന്റിനോ 2026’ ജനുവരി 23ന്
text_fieldsദോഹ: മലർവാടി ബാലസംഘം ഖത്തർ ഘടകം ഒരുക്കുന്ന ടാലെന്റിനോ 2026 കലാമത്സരങ്ങളുടെ മെഗാ ഫൈനൽ വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് ആറ് സോണുകളെ പ്രതിനിധീകരിച്ച് മെഗാ ഫൈനലിൽ മാറ്റുരക്കുക. ബഡ്സ്, കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നീ നാല് വിഭാഗങ്ങളിലായി വ്യക്തിഗത -ഗ്രൂപ്പ് മത്സരങ്ങളിൽ ഒപ്പന, ഖവാലി, വട്ടപ്പാട്ട്, ദഫ് മുട്ട്, മൈമിങ് ഉൾപ്പെടെ 24ഓളം ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.
പ്രധാന വേദിക്ക് പുറമെ അഞ്ചു വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 800ൽപരം കുട്ടികൾ മാറ്റുരക്കും.പരിപാടികളുടെ സുഗമമായ നടത്തിപ്പിന് 50 പേരടങ്ങുന്ന വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു.
മലർവാടി ഖത്തർ ഘടകം കൺവീനറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംഘാടക സമിതി ചെയർപേഴ്സനായി നഹ്യാബീവിയെയും വൈസ് ചെയർപേഴ്സന്മാരായി ബബിന ബഷീർ, റഫ്ന ഷാനവാസ് എന്നിവരെയും, ജനറൽ കൺവീനറായി അബ്ദുൽ ജലീൽ എം.എം, അസിസ്റ്റന്റ് കൺവീനർ സി.കെ. ജസീം എന്നിവരെയും തിരഞ്ഞെടുത്തു.
ഡോ. സൽമാൻ (ഫെസിലിറ്റീസ്), സിദ്ദിഖ് വേങ്ങര (റവന്യൂ), താഹിർ ടി.കെ., സൗദ പി.കെ. (വളന്റിയർ), മുഹമ്മദ് സലിം (ഫുഡ്, റിഫ്രഷ്മെന്റ്), സലിം വേളം (മീഡിയ), ജസീം ലക്കി (പി.ആർ), സലിം വാഴക്കാട്, ശംസുദ്ദീൻ, ഷൈൻ (സാമ്പത്തികം), ജൗഹറ അസ്ലം, ആബിദ സുബൈർ (ജഡ്ജസ്), അമീന മുബാറക്. (ഗെസ്റ്റ് മാനേജ്മെന്റ്), ആഷിഖ്, ഫഹദ് (ടാബുലേഷൻ) എന്നിവർ വിവിധ വകുപ്പുകൾക്ക് നേതൃത്വം നൽകും. വൈകീട്ട് നടക്കുന്ന സമാപന സെഷനിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

