Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലർവാടി ഖുർആൻ മത്സരങ്ങൾ സമാപിച്ചു

text_fields
bookmark_border
quran competition
cancel
camera_alt

തുമാമ സോൺ മലർവാടി മത്സരത്തിൽ പ​ങ്കെടുത്തവർ സംഘാടകർക്കൊപ്പം

ദോഹ: മലർവാടി തുമാമ സോൺ സംഘടിപ്പിച്ച ഖുർആൻ മത്സരങ്ങൾ സമാപിച്ചു. അഞ്ചുമുതൽ 13 വയസ്സ് വരെയുള്ള വിദ്യാർഥികളിൽനിന്ന് കിഡ്‌സ്, ജൂനിയർ, സീനിയർ കാറ്റഗറികളിലായി അമ്പതോളം പേർ മത്സരങ്ങളിൽ പങ്കെടുത്തു. ജൂനിയർ, സീനിയർ കാറ്റഗറിയിൽ ഖുർആൻ തജ്‍വീദ്, ഹിഫ്ദ്, അസ്മാഉൽ ഹുസ്ന, തെരഞ്ഞെടുത്ത പ്രാർഥനകൾ, ക്വിസ് മത്സരങ്ങളും കിഡ്‌സ് കാറ്റഗറിയിൽ ഖുർആൻ ഹിഫ്ദ്, അസ്മാഉൽ ഹുസ്ന, തെരഞ്ഞെടുത്ത പ്രാർഥനകൾ മത്സരങ്ങളും നടത്തി.

ഫാജിസ്, മുഹമ്മദ് നജാഫ്, മുഹമ്മദ് മുഹ്‍യിദ്ദീൻ, മാജിദ മുഹ്‍യിദ്ദീൻ എന്നിവർ വിധികർത്താക്കളായിരുന്നു. യൂനിറ്റ് കോഓഡിനേറ്റർമാരായ ജാസ്മിൻ, റിയ, റാനിയ, ജസീന, ഷെറിൻ, ഹുദ, മാജിദ, സി.ഐ.സി തുമാമ മലർവാടി കോഓഡിനേറ്റർ നാസർ വേളം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഹൃദ്യമായ ഇഫ്താർ വിരുന്നോടെ പരിപാടി സമാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malarvadi Quran Competitions concluded
Next Story