മലർവാടി ബാലസംഘം ഖുർആൻ മത്സരങ്ങൾ
text_fieldsമലർവാടി റയ്യാൻ സോൺ ഖുർആൻ മത്സരത്തിൽ വിമൻ ഇന്ത്യ റയ്യാൻ സോണൽ വൈസ് പ്രസിഡന്റ് സജ്ന കരുവാട്ടിൽ സമ്മാനവിതരണം നിർവഹിക്കുന്നു
ദോഹ: മലർവാടി ബാലസംഘം റയ്യാൻ സോൺ 13 വയസ്സ് വരെയുള്ള കുട്ടികൾക്കായി ഖുർആൻ മത്സരങ്ങൾ സംഘടിപ്പിച്ചു. നാല് വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഹിഫ്ദ് എന്നീ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. വിജയികൾ: ഖുർആൻ പാരായണം ബഡ്സ് കാറ്റഗറി: മിഷ്അബ്, ഇനായ ഹാസൻ, നുഹാ അജ്മൽ. കിഡ്സ് കാറ്റഗറി: ഫാത്തിമ ഹനിൻ അർഷദ്, അമാൻ അർമാൻ സാലിം, ഹാദിൻ മുഹമ്മദ്. സബ് ജൂനിയർ കാറ്റഗറി: മുഹമ്മദ് ഇഷാ ഷമീർ, യഹിയ അബ്ദുസ്സലാം ഫരീദ്, ഐസ ഫാത്തിമ. ഹിഫ്ദ് മത്സരം സബ് ജൂനിയർ: മുഹമ്മദ് ഇഷാൻ ഷമീർ, അയ്മൻ ഷൗക്കി, സേബാ സെറിൻ ഷഫ, ജൂനിയർ കാറ്റഗറി: മിൻഹാ, മുഹമ്മദ് ഹാസിക് ലബ്ബ, മുഹമ്മദ് സഈദ് എന്നിവരും യഥാക്രമം ഒന്ന് രണ്ട് മൂന്ന് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഐൻ ഖാലിദിലെ സി. ഐ. സി. റയ്യാൻ സെൻററിൽ സംഘടിപ്പിച്ച പരിപാടിയിൽ വിമൻ ഇന്ത്യ റയ്യാൻ സോൺ മലർവാടി കോഓഡിനേറ്റർ ശബാന ഷാഫി അധ്യക്ഷത വഹിച്ചു. സജ്ന കരുവാട്ടിൽ കുട്ടികളോട് സംവദിച്ചു. മലർവാടി കോഓഡിനേറ്റർമാരായ ഫസീല ഷിബ്ലി, സുമയ്യ റഫീഖ് , ജാസ്മിൻ ഹാരിസ്, സെമിനാ ആസിഫ്, ദാന, നഷീദ, സമീറ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സി.ഐ.സി. റയ്യാൻ സോൺ മലർവാടി കോഓഡിനേറ്റർ അസ്ഹർ അലി സ്വാഗതവും രശ്മിജ നന്ദിയും പറഞ്ഞു.

