മലർവാടി ക്രിയേറ്റിവ് സമ്മർ സമാപിച്ചു
text_fieldsമലർവാടി മദീന ഖലീഫ സോൺ സംഘടിപ്പിച്ച ‘ക്രിയേറ്റിവ് സമ്മർ’ പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾ
ദോഹ: മലർവാടി മദീന ഖലീഫ സോൺ ഒരു മാസക്കാലമായി 'ക്രിയേറ്റിവ് സമ്മർ' എന്ന പേരിൽ നടത്തിവന്നിരുന്ന വിവിധ പരിപാടികൾ ഡ്രോയിങ്, കളറിങ് മത്സരങ്ങളോടെ സമാപിച്ചു. സി.ഐ.സി മൻസൂറ ഹാളിൽ നടന്ന സമാപന പരിപാടിയിൽ 30ഓളം വിദ്യാർഥികൾ പങ്കെടുത്തു.
ഷി ക്യു അവാർഡ് ജേതാവും വിമൻ ഇന്ത്യ മദീന ഖലീഫ സോൺ പ്രസിഡന്റുമായ പി.കെ. സൗദ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു.
കഥാരചന ശിൽപശാല, ക്രാഫ്റ്റ് വർക്ക്ഷോപ്, കുക്കിങ് വിതൗട്ട് ഫയർ, വർക്ക് ഔട്ട് ഡേ, മൂവിഡേ, ലേണിങ് ദുആസ്, കളറിങ് ആൻഡ് ഡ്രോയിങ് മത്സരങ്ങൾ എന്നിവയാണ് സംഘടിപ്പിച്ചത്.
മത്സരവിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനങ്ങൾ നൽകി. വിവിധ സെഷനുകൾക്ക് മുനീഫ റഷാദ്, ഫൗസിയ ജോഹർ, ജുമാന ഷെറിൻ, ഷഫ്ന വഹദ്, ഷബീന, ഫൗസിയ നിയാസ്, ആമിന അസീസ്, ഇബ്തിസാം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

