പ്രവാചക സ്മരണകളോടെ മലർവാടി മത്സരങ്ങൾ
text_fieldsമലർവാടി ബാലസംഘം റയ്യാൻ സോൺ കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾ സംഘാടകർക്കൊപ്പം
ദോഹ: പ്രവാചക സ്മരണകളുണർത്തി മലർവാടി ബാലസംഘം റയ്യാൻ സോൺ 13 വയസ്സ് വരെയുള്ള കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ബഡ്സ്, കിഡ്സ്, സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി നടന്ന പ്രവാചക മദ്ഹ് ഗാനം, പ്രസംഗം, കഥ പറച്ചിൽ, കളറിങ് മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
വിജയികൾക്ക് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോണൽ വൈസ് പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ്, സോണൽ സെക്രട്ടറി അബ്ദുൽ ജലീൽ എം.എം, വിമൻ ഇന്ത്യ റയ്യാൻ സോണൽ സെക്രട്ടറി സൈനബ അബ്ദുൽ ജലീൽ, റഫീഖ് തങ്ങൾ, ഷമീർ മണലിൽ, മുഹമ്മദ് നിസാർ, മലർവാടി ഭാരവാഹികളായ ശബാന ഷാഫി, ഫസീല ഷിബിലി, സമീന ആസിഫ്, ജാസ്മിൻ ഹാരിസ്, സലീന ബാബു, ദാന മുഹ്യിദ്ദീൻ, റുബി കലാം, ഹന സലാഹുദ്ദീൻ, ഫസീല നഈം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

