മലർവാടി റയ്യാൻ സോൺ മത്സരങ്ങൾ പൂർത്തിയായി
text_fieldsമലർവാടി റയ്യാൻ സോണൽ ഖുർആൻ മത്സരങ്ങളിൽ വിജയികളായവർ
ദോഹ: മലർവാടി ബാലസംഘം ഖുർആൻ മത്സരത്തിന്റെ റയ്യാൻ സോണൽതല മത്സരങ്ങൾ പൂർത്തിയായി. യൂനിറ്റ് തലത്തിൽ മികവുപുലർത്തിയ കുട്ടികളാണ് ജൂനിയർ-സീനിയർ കാറ്റഗറികളിലായി ഖുർആൻ ഹിഫ്ള്, ഖുർആൻ പാരായണം, ക്വിസ്, ബാങ്ക് വിളി, സംഘഗാനം എന്നീ ഇനങ്ങളിൽ സോണൽ തലത്തിൽ മത്സരിച്ചത്. സോണൽതലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർ മെഗാ ഫൈനലിൽ മാറ്റുരക്കും. വിജയികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ:
ജൂനിയർ ഖുർആൻ പാരായണം: റായ അബ്ദുൽ റഷീദ്, മിൻഹ, ഫലാഹ്, സാറ സുബുൽ (ഇരുവരും മൂന്നാം സ്ഥാനം).
ഹിഫ്ള്: റായ അബ്ദുൽ റഷീദ്, സാറ സുബുൽ, മുഹമ്മദ് ഇഷാൻ.
ബാങ്ക് വിളി: ഇഹാൻ അഹ്മദ്, അമാൻ ജഹാൻ, അമാം അർമാൻ. സീനിയർ ഖുർആൻ പാരായണം: ഫൈഹ ഷാഹിദ്, ഇഫ, റാണ അബ്ദുൽ റഷീദ് (ഇരുവരും രണ്ടാം സ്ഥാനം) മുസ്ന ബസ്സാം.
ഹിഫ്ള്: റാണ അബ്ദുൽ റഷീദ്, ഫൈഹ ഷാഹിദ്, ആത്തിഫ് സായാൻ.
ബാങ്ക് വിളി: ഹാനിൻ റനീസ്, ആത്തിഫ് സയാൻ, മുഹമ്മദ് സായ്ൻ.
ക്വിസ്: അദീൽ സുനൂൻ, അസ്വ ഫാത്തിമ, സുഹാൻ നദീർ.
സംഘഗാനം: സമ സുബുൽ ടീം, മുസ്ന ടീം, ഫാത്തിമ ടീം.
വിജയികൾക്ക് സി.ഐ.സി റയ്യാൻ സോൺ വൈസ് പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ്, സെക്രട്ടറി അബ്ദുൽ ജലീൽ എം.എം. വുമൺ, ഇന്ത്യ സോണൽ പ്രസിഡന്റ് ഷജീന അബ്ദുൽ ജലീൽ, മലർവാടി കോഓഡിനേറ്റർ ഇലൈഹി സബീല, മലർവാടി ഭാരവാഹികളായ ഷബ്ന ഷാഫി, സുനില ജബ്ബാർ, ഫസീല, നുസ്രത്ത്, കമറുന്നിസ, സലീന എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

