Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി ഖത്തറിൽ ഷോക്കേറ്റ്​ മരിച്ചു

text_fields
bookmark_border
മലപ്പുറം സ്വദേശി ഖത്തറിൽ ഷോക്കേറ്റ്​ മരിച്ചു
cancel

ദോഹ: മലപ്പുറം കരുവാരക്കുണ്ട്​ സ്വദേശി ഖത്തറിൽ ഷോക്കേറ്റ്​ മരിച്ചു. ​പുത്തനഴി കവലയിലെ പരേതനായ ഞാറൻതൊടിക ഹൈദറിൻെറ മകൻ മുഹമ്മദ്​ സ്വാലിഹ്​ (32) ആണ്​ റയ്യാനിലെ ജോലി സ്​ഥലത്ത് ഇല​ക്​ട്രികൽ വർക്കിനിടെ​ ഷോക്കേറ്റ്​ മരിച്ചത്​. ബുധനാഴ്​ച രാവിലെയായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന്​​ ബന്ധുക്കൾ അറിയിച്ചു. രണ്ടുവർഷം മുമ്പ്​ ഖത്തറിലെത്തിയ സ്വാലിഹ്​ ഒന്നര വയസ്സുള്ള ഇളയ മകളെ കാണാനായി അവധിക്ക്​ നാട്ടിലേക്ക്​ മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ആയിഷയാണ്​ മാതാവ്​.

ഭാര്യ: ഫാത്തിമ തസ്​നി. മക്കൾ: മുഹമ്മദ്​ റാസി, ഫാത്തിമ നിഹ. സഹോദരങ്ങൾ: ഉമർ ദാരിമി, ഫളൽ ഫൈസി, മുഹമ്മദ്​ ഷാഫി, റഹ്​മത്തുന്നിസ, അബ്​ദുൽ ബാസിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Deathelectric shock deathMalappuram
News Summary - Malappuram native dies of electric shock in Qatar
Next Story