സന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശി ഖത്തറിൽ അപകടത്തിൽ മരിച്ചു
text_fieldsദോഹ: സന്ദർശക വിസയിൽ ഖത്തറിലെത്തിയ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അപകടത്തിൽ മരിച്ചു. ദാറുന്നജാത്ത് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ കരുവാരക്കുണ്ട് പുന്നക്കാട് നെച്ചിക്കാടൻ ഇസ്ഹാഖ് ഹാജിയാണ് (76) ദോഹയിൽ വാഹനം തട്ടിയുണ്ടായ അപകടത്തിൽ ഞായറാഴ്ച രാത്രി മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഭാര്യ സാറ പരിക്കുകളോടെ ദോഹ ഹമദ് ജനറൽ ആശുപത്രിയിലാണ്. മകൾ സബിതയും പേരമകൾ ദിയയും നിസ്സാര പരിക്കുകളോടെ ഹമദ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. മെട്രോ ഇറങ്ങി ഖത്തർ നാഷണൽ ലൈബ്രറിയിലേക്ക് നടന്നു പോകവേ, ലൈബ്രറിക്ക് മുമ്പിലെ പാർക്കിങ് ഏരിയയിൽ വെച്ചാണ് കാർ തട്ടിയത്.
ഇസ്ഹാഖ് ഹാജി തൽക്ഷണം മരണപ്പെട്ടു. മറ്റു മക്കൾ: അൻവർ (ജിദ്ദ), ജലീൽ (ഓസ്ട്രേലിയ), ഷറഫുന്നിസ. മരുമക്കൾ: ഹുസൈൻ പാണ്ടിക്കാട്, ഫസീല, ഡാലിയ, സക്കീർഹുസൈൻ (ഖത്തർ). മാർച്ച് 11 നാണ് ഇവർ ഹയ്യാ വഴി സന്ദർശനത്തിനായി ഖത്തറിലെത്തിയത്. നടപടികൾ പൂർത്തിയാവുന്നതോടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

