Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശിനി ഖത്തറിൽ നിര്യാതയായി

text_fields
bookmark_border
ramla 87687
cancel
camera_alt

റംല

ദോഹ: മലപ്പുറം വളാഞ്ചേരി പാങ്ങ് സ്വദേശി ഉണ്ണിയാങ്ങൽ കുഞ്ഞിമോൾ എന്ന റംല (53) ഖത്തറിൽ നിര്യാതയായി. ഇൻഡസ്ട്രിയൽ ഏരിയ ഹമദ് ആശുപത്രിയിലെ എമർജൻസി വിഭാഗം മേധാവി ഡോ. കബീറിൻെറ ഭാര്യയാണ്.

പത്തു വർഷത്തിലേറെയായി ഖത്തറിലുള്ള ഇവർ ഒരാഴ്​ചമുമ്പാണ്​​ അവധികഴിഞ്ഞ്​ നാട്ടിൽ നിന്നും തിരിച്ചെത്തിയത്​. പനി ബാധിച്ച്​ അൽ വക്​റ ഹമദ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്​ച പുലർച്ചെയായിരുന്നു മരണം. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്​ ബന്ധുക്കൾ.

മക്കൾ: ഡോ. സാദിഖ്, ഷാഹിദ് അഹമദ് (എലഗെൻഷ്യ പവർ ഇൻറർനാഷണൽ), സാജിദ് (ഗൾഫാർ), സ്വഫാ മുക്താർ, ഷഹീബ് അഹമദ് ( ബിരുദ വിദ്യാർഥി).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malappuram native died in Qatar
Next Story