മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ രൂപവത്കരിച്ചു
text_fieldsഅഷ്റഫ് ചിറക്കലിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ പേര് അനാച്ഛാദനം ചെയ്യുന്നു
ദോഹ: മലപ്പുറം ജില്ലയിൽനിന്നുള്ള ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ ‘മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ -ഖത്തർ’ ( മജെസ്റ്റിക്) നിലവിൽ വന്നു.
ഖത്തറിലെ സാമൂഹിക സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖർ സംബന്ധിച്ച ചടങ്ങിൽ ഹൈദർ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. അഷ്റഫ് ചിറക്കലിന്റെ നേതൃത്വത്തിൽ സംഘടനയുടെ പേര് അനാവരണം ചെയ്തു.
മലപ്പുറം ജില്ലയുടെ സാംസ്കാരികവും സമ്പന്നവുമായ ചരിത്രത്തെക്കുറിച്ചുള്ള വിഡിയോ പ്രദർശനം നടന്നു. മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ പ്രവർത്തന രൂപരേഖ മുനീഷ് എ.സി , ഷാഫി പാറക്കൽ എന്നിവർ അവതരിപ്പിച്ചു. നിഹാദ് അലി , അഷ്റഫ് ചിറക്കൽ , സുഹൈൽ ശാന്തപുരം , ഹുസ്സൈൻ കടന്നമണ്ണ, എം.ടി നിലമ്പൂർ , സ്റ്റാർ മുസ്തഫ ഹാജി, കോയ കൊണ്ടോട്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിനോദ് പുത്തൻ വീട്ടിൽ സ്വാഗതവും ജിതിൻ നന്ദിയും അറിയിച്ചു.

