Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ല​പ്പു​റം ജി​ല്ല...

മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​തി​നി​ധി സ​മ്മേ​ള​നം

text_fields
bookmark_border
മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​തി​നി​ധി സ​മ്മേ​ള​നം
cancel
camera_alt

ഖ​ത്ത​ർ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ സം​സാ​രി​ക്കു​ന്നു

ദോ​ഹ: 75ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന മു​സ്‍ലിം ലീ​ഗ് പാ​ർ​ട്ടി ദ്രാ​വി​ഡ മ​ണ്ണി​ലും ക​രു​ത്തു​കാ​ട്ടി പു​തി​യ ച​രി​ത്രം കു​റി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ. മു​സ്‍ലിം ലീ​ഗ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മൂ​ല്യാ​ധി​ഷ്ഠി​ത രാ​ഷ്ട്രീ​യ​ത്തി​ന് രാ​ജ്യ​ത്ത് പി​ന്തു​ണ ഏ​റു​ന്നു​വെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മു​സ്‍ലിം ലീ​ഗ്‌ സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘നി​ത്യ​ഹ​രി​തം’ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല പ്ര​സി​ഡ​ന്റ് സ​വാ​ദ് വെ​ളി​യം​കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് കെ. ​മു​ഹ​മ്മ​ദ് ഈ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി കെ​യ​ർ ക്ല​ബി​ലേ​ക്കു​ള്ള വീ​ൽ​ചെ​യ​ർ വെ​ൽ കെ​യ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ കെ.​പി. അ​ഷ്‌​റ​ഫ്, കെ.​എം.​സി.​സി ഹെ​ൽ​ത്ത് വി​ങ് ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​സ​മ​ദി​ന് കൈ​മാ​റി. ജം​ഷീ​ർ അ​ലി ഹു​ദ​വി, ഉ​സ്മാ​ൻ താ​മ​ര​ത്ത് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ സ​ലിം നാ​ല​ക​ത്ത്, വി. ​ഇ​സ്മാ​യി​ൽ ഹാ​ജി, കോ​യ കൊ​ണ്ടോ​ട്ടി, അ​ലി മൊ​റ​യൂ​ർ, പി.​ടി. ഫി​റോ​സ്, ഹ​ഖീം വാ​ഫി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ ക​ർ​മ പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ച്‌ ഫൈ​റൂ​സ് വ​ളാ​ഞ്ചേ​രി, കെ.​എം.​എ. സ​ലാം, ന​സ്‌​റു​ദ്ദീ​ൻ നി​ല​മ്പൂ​ർ, സ​ക്കീ​ർ ഹു​സൈ​ൻ വ​ണ്ടൂ​ർ, ശാ​ക്കി​ർ ജ​ലാ​ൽ, സാ​ദി​ഖ് പൊ​ന്നാ​നി, മു​ബാ​റ​ക് താ​നൂ​ർ, ഫൈ​സ​ൽ കാ​ടാ​മ്പു​ഴ, സ​ലാം വാ​ഴ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ൽ അ​ക്ബ​ർ വെ​ങ്ങ​ശ്ശേ​രി സ്വാ​ഗ​ത​വും റ​ഫീ​ഖ് കൊ​ണ്ടോ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ മെ​ഹ​ബൂ​ബ് നാ​ല​ക​ത്ത്, അ​ബ്ദു​ൽ ജ​ബ്ബാ​ർ പാ​ല​ക്ക​ൽ, ഇ​സ്മാ​യി​ൽ ഹു​ദ​വി, ശ​രീ​ഫ് വ​ളാ​ഞ്ചേ​രി, ല​യി​സ് കു​നി​യി​ൽ, മ​ജീ​ദ് പു​റ​ത്തൂ​ർ, മു​നീ​ർ പ​ട്ട​ർ​ക​ട​വ്, സ​ബ് ക​മ്മി​റ്റി നേ​താ​ക്ക​ൾ, ടീം ​ഗ്രീ​ൻ ഹീ​റോ​സ്, ടീം ​ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram District KMCCRepresentative Conference
News Summary - Malappuram District KMCC Representative Conference
Next Story