‘സ്വാതന്ത്ര്യ സമരത്തിലെ മലബാർ ഗാഥകൾ’ സാംസ്കാരിക സംഗമം
text_fields‘ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മലബാർ ഗാഥകൾ’ സാംസ്കാരിക സംഗമം പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്മാന് ഉദ്ഘാടനം ചെയ്യുന്നു.
ദോഹ: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസി വെൽഫെയർ മലപ്പുറം ജില്ല കമ്മിറ്റി ‘സ്വാതന്ത്ര്യ സമരത്തിലെ മലബാർ ഗാഥകൾ’ എന്ന തലക്കെട്ടില്‍ വൈവിധ്യമാർന്ന പരിപാടികളോടെ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. ഇന്ത്യയുടെ ഐക്യവും, സമത്വവും, സാഹോദര്യവും നില നിൽക്കാൻ നമ്മുടെ ഭരണഘടന മുറുകെ പിടിച്ചുള്ള മുന്നോട്ടുപോക്ക് അനിവാര്യമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്മാന് പറഞ്ഞു.
മലബാറിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ മാപ്പിളപ്പാട്ട് സാഹിത്യത്തിന്റെ സ്വാധീനം എന്ന വിഷയത്തിൽ ചരിത്ര ഗവേഷകൻ സഫീർ വാടാനപ്പള്ളി പ്രഭാഷണം നടത്തി. നാടൻപാട്ട് കലാകാരൻ രാജേഷ് രാജൻ സ്വാതന്ത്ര്യ ദിന ചിന്തകളുണർത്തി കവിത ആലപിച്ചു.
കുട്ടികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിച്ചു, സ്വാതന്ത്ര്യ സമരചരിത്രം അവതരിപ്പിക്കുന്ന ക്വിസ് മത്സരവും പരിപാടിയുടെ ഭാഗമായി നടന്നു. സംഗമത്തിൽ വയനാട് പുനരധിവാസ പദ്ധതിയിലേക്കുള്ള പ്രവാസി വെൽഫെയർ മലപ്പുറം ജില്ല കമ്മിറ്റിയുടെ സഹായം കൈമാറി.
പ്രവാസി വെൽഫെയർ മലപ്പുറം ജില്ല പ്രസിഡന്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷമീർ വി.കെ സ്വാഗതവും റഫീഖ് മേച്ചേരി നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ ശാക്കിർ മഞ്ചേരി, സെക്രട്ടറി ഫഹദ് മലപ്പുറം, സാലിഖ് അടീപ്പാട്ട്, സെക്രട്ടറി സഹല കോലൊത്തൊടി, ഷിബിലി, ശാക്കിറ ഹുസ്ന എന്നിവർ നേതൃത്വം നൽകി.
എറണാകുളം ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും ചർച്ചസദസ്സും സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. താജ് ആലുവ ഉദ്ഘാടനം നിർവഹിച്ചു. ആക്ടിങ് പ്രസിഡന്റ് സുൽത്താന അലിയാർ അധ്യക്ഷത വഹിച്ചു. മുഷ്താഖ് കൊച്ചി മുഖ്യപ്രഭാഷണം നടത്തി.
ക്വിസ് മത്സരം അഫ്സൽ എടവനക്കാട്, മുഹ്സിൻ എന്നിവർ ചേർന്ന് നിയന്ത്രിച്ചു. മത്സരത്തിൽ യഥാക്രമം ഉവൈസ്, നാസർ, സഈദ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ജാസിദ് സ്വാഗതവും ഷിയാസ് വലിയകത്ത് നന്ദിയും പറഞ്ഞു. നിസ്താർ കളമശേരി, ശരീഫ് ഫൈസൽ എടവനക്കാട് , അജ്മൽ സാദിഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നൽകി.
തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘എന്റെ ഇന്ത്യ അന്നും ഇന്നും’ ചര്ച്ചസദസ്സ് ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്മാന് മുഖ്യപ്രഭാഷണം നടത്തി.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന്, ഇന്‍കാസ് ജില്ല പ്രസിഡന്റ് ജയപാല്‍, സാമൂഹിക പ്രവര്ത്തകന് സിദ്ദീഖ് ചെറുവള്ളൂര്‍, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന്, സംസ്ഥാന കമ്മിറ്റിയംഗം ലത കൃഷ്ണ, ജില്ല പ്രസിഡന്റ് നസീര്‍ ഹനീഫ, ഷാദിയ ഷരീഫ് എന്നിവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് സാബു സുകുമാരന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി മുബീന് അമീന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

