കാരുണ്യ പ്രവർത്തനങ്ങളാൽ പരലോകം വിശാലമാക്കുക -ഡോ. ഇദ്രീസ്
text_fieldsമലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സൈൻസസ് സംഘടിപ്പിച്ച യോഗത്തിൽനിന്ന്
ദോഹ: ആരോഗ്യവും അനാരോഗ്യവും ദൈവഹിതമനുസരിച്ച് നൽകപ്പെടുന്ന പരീക്ഷണമാണെന്നും ശാരീരികവും മാനസികവുമായ അവശതകൾ നേരിടുന്നവർക്ക് താങ്ങാവുക എന്നത് ആരോഗ്യം നൽകപ്പെട്ടവരുടെ ധർമവും കടമയുമാണെന്നും തണൽ ചെയർമാൻ ഡോ. ഇദ്രീസ് ഉദ്ബോധിപ്പിച്ചു.ജീവിക്കുന്ന കുറഞ്ഞ കാലം നിർവഹിക്കേണ്ട കാരുണ്യ പ്രവർത്തനങ്ങളാണ് പരലോകത്ത് ലഭിക്കുകയെന്നും അദ്ദേഹം ഓർമിപ്പിച്ചു. പാനൂർ പാലിയേറ്റിവ് പ്രവർത്തകരുടെ സ്വപ്നപദ്ധതിയായ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് (മിയാസ്) യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ. അഹമ്മദ് ഹാജി ചടങ്ങിൽ അധ്യക്ഷതവഹിച്ചു. പി.പി. സുലൈമാൻ ഹാജി പ്രവർത്തന അവലോകനം നിർവഹിച്ചു. എം.വി. നിസാർ സ്വാഗതം പറഞ്ഞു. ഖത്തർ കെ.എം.സി.സി വൈസ് പ്രസിഡന്റ് പി.കെ. റഹീം, മിയാസിന്റെ പുതിയ പദ്ധതി വിശദീകരിച്ചു. മിയാസ് കൂട്ടായ്മയിലെ അംഗങ്ങളുടെ യോഗം നേരത്തെ ഖത്തറിൽ സംഘടിപ്പിച്ചിരുന്നു.
കെ.എം.സി.സി ദേശീയ ജനറൽ സെക്രട്ടറി എം.കെ. നൗഷാദ്, ഫാറൂഖ് (എം.എം.എ), എ.കെ. നസീർ (കെ.എം.സി.സി), പോക്കറാട്ടിൽ നാസർ (പാസൻസ് ഗ്രൂപ്), കെ.വി. ഇസ്മാഈൽ, സുലൈമാൻ (എസ്.എം ഗ്രൂപ്) തുടങ്ങിയവർ സംസാരിച്ചു. പി.വി. സിദ്ദീഖ്, പി.പി. റനീസ്, സി.ടി. സഫ്വാൻ, സിറാജ് പറമ്പത്ത്, മുനീർ മാണിക്കോത്ത്, ടി. മുസവ്വിർ തുടങ്ങിയവർ നേതൃത്വം നൽകി. മുഹമ്മദ് റാദി ഖിറാഅത്തും നൗഫൽ അബ്ബാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

