സ്വർണവില വർധനയിൽനിന്ന് രക്ഷപ്പെടാൻ ഓഫറുമായി മലബാർ ഗോൾഡ്
text_fieldsദോഹ: സ്വർണവില വർധനയിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറുമായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്. 10 ശതമാനം തുക മുന്‍കൂറായി അടക്കുന്നവർക്കാണ് സ്കീമിന്‍റെ ആനുകൂല്യം ലഭിക്കുക.
ഏപ്രില്‍ 23 വരെ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താൻ കഴിയും. 10 ശതമാനം മുൻകൂറായി അടച്ച് സ്വർണം ബുക്ക് ചെയ്യുന്നവർക്ക് നിരക്കുവർധന ബാധകമാവില്ല. വാങ്ങുന്ന സമയത്ത് സ്വർണനിരക്ക് വർധിച്ചാലും ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്ത സമയത്തെ നിരക്കില്‍ തന്നെ സ്വർണാഭരണം സ്വന്തമാക്കാം.
അതേസമയം, വാങ്ങുന്ന സമയത്ത് ബുക്ക് ചെയ്ത നിരക്കിനേക്കാള്‍ സ്വർണവില കുറഞ്ഞാല്‍ ആ കുറഞ്ഞ നിരക്കില്‍ സ്വർണാഭരണം വാങ്ങാനും കഴിയും. ഉദാഹരണത്തിന് 10,000 ഖത്തര്‍ റിയാല്‍ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് 1000 ഖത്തര്‍ റിയാല്‍ മുന്‍കൂറായി നല്‍കി സ്വർണവില േബ്ലാക്ക് ചെയ്യാന്‍ സാധിക്കും.
ഈ ഓഫര്‍, മലബാര്‍ ഗോൾഡിന്‍റെ എല്ലാ ഷോറൂമുകളിലും ലഭിക്കും. ഷോറൂമുകളിലൂടെ നേരിട്ടും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മൊബൈല്‍ ആപ് വഴിയും പണമടക്കാം. സ്വർണം സുരക്ഷിത നിക്ഷേപമാണെങ്കിലും വിലയിലെ വ്യതിയാനം ഉപഭോക്താക്കളില്‍ ആശങ്ക സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ ഈ ഓഫർ സഹായിക്കുമെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
അടുത്തുവരുന്ന ഉത്സവസീസണില്‍ ആഭരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇതൊരു സുവര്‍ണാവസരമാണെന്നും ഷംലാല്‍ വ്യക്തമാക്കി. മൊത്തം തുകയുടെ 50 ശതമാനം മുന്‍കൂറായി നല്‍കി 90 ദിവസത്തേക്കും 100 ശതമാനം തുക മുന്‍കൂറായി നല്‍കി 180 ദിവസത്തേക്കും സ്വർണനിരക്കില്‍ പരിരക്ഷ നേടാന്‍ കഴിയുന്ന ഓപ്ഷനുകളും മലബാര്‍ ഷോറൂമുകളിൽ വര്‍ഷം മുഴുവനും ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

