Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉറപ്പായ സ്വര്‍ണസമ്മാനവുമായി മലബാര്‍ ഗോള്‍ഡ്

text_fields
bookmark_border
ഫെസ്​റ്റിവല്‍ സീസൺ പ്രമോഷന്‍ നവംബര്‍ 14 വരെ
ഉറപ്പായ സ്വര്‍ണസമ്മാനവുമായി മലബാര്‍ ഗോള്‍ഡ്
cancel

ദോഹ: മലബാര്‍ ഗോള്‍ഡ് ആൻഡ്​​ ഡയമണ്ട്സ്​, ഈ ഫെസ്​റ്റിവല്‍ സീസണില്‍ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഇന്‍സ്​റ്റോര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഉത്സവ സീസണായി പ്രത്യേകം രൂപകല്‍പന ചെയ്ത സ്വര്‍ണം, വജ്രം, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയുടെ വൻശേഖരമാണ്​ അവതരിപ്പിച്ചിരിക്കുന്നത്​. സ്വർണ, വജ്രാഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ വിജയിക്കാനുള്ള അവസരമാണ് നല്‍കുന്നത്. നവംബര്‍ ഏഴ്​ മുതല്‍ 13 വരെയുളള കാലയളവില്‍ 3,000 ഖത്തര്‍ റിയാലിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സ്ക്രാച്ച് ആൻഡ്​​ വിന്‍ കൂപ്പണിലൂടെ ഉറപ്പായ സ്വര്‍ണ നാണയം, അല്ലെങ്കില്‍ 100 സ്വര്‍ണ നാണയങ്ങള്‍ വരെ ഉടനടി നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുന്നു. കൂടാതെ, 4,000 ഖത്തര്‍ റിയാലിന് വജ്രാഭരണങ്ങള്‍ അല്ലെങ്കില്‍ അമൂല്ല്യ രത്നാഭരണങ്ങള്‍ വാങ്ങുമ്പോള്‍, ഒരു ഗ്രാം സ്വര്‍ണ്ണ നാണയം സൗജന്യമായി സ്വന്തമാക്കാനും, 2,500 ഖത്തര്‍ റിയാലിന് വജ്രാഭരണങ്ങള്‍ അല്ലെങ്കില്‍ അമൂല്യ രത്നാഭരണങ്ങള്‍ വാങ്ങുമ്പോള്‍, അര ഗ്രാം (1/2 ഗ്രാം) സ്വര്‍ണ നാണയം സൗജന്യമായി സ്വന്തമാക്കാനും അവസരമുണ്ട്.

തങ്ങളു​െട ഏറ്റവും പുതിയ കലക്​ഷൻെറ ആകര്‍ഷണീയത കാരണവും സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്ഥാനം ശക്തിപ്പെടുത്തുന്നതിനാലും, ജ്വല്ലറി ഷോപ്പിങ് കൂടുതല്‍ സജീവമാണിപ്പോഴെന്ന്​ മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. പര്‍ച്ചേസ് ചെയ്യുന്നവർക്ക്​ അധിക മൂല്യം ഉറപ്പുവരുത്താന്‍ ആഗ്രഹിക്കുന്നതിൻെറ ഭാഗമായാണ്​ പുതിയ ​പ്രമോഷനെന്നും അദ്ദേഹം പറഞ്ഞു. ഫെസ്​റ്റിവല്‍ ആഘോഷിക്കുന്നവര്‍ക്ക് വിശ്വാസങ്ങള്‍ സംരക്ഷിക്കാനും ആഭരണങ്ങള്‍ വാങ്ങാനും സൗകര്യമൊരുക്കുന്നതിനായി ദന്തേരാസ് ദിനത്തില്‍ മലബാര്‍ ഗോള്‍ഡ് ആൻഡ്​​ ഡയമണ്ട്സിൻെറ എല്ലാ ഷോറൂമുകളുടെയും പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്​. എല്ലാവിധ കോവിഡ്​ പ്രതിരോധനടപടികളും സ്വീകരിച്ചാണ്​ പ്രവർത്തനം.

സ്വര്‍ണ വില കൂടുന്നത് തുടരാന്‍ സാധ്യതയുള്ളതിനാല്‍ സ്വര്‍ണ നിരക്കിലെ വ്യതിയാനത്തില്‍നിന്ന്​ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി 'ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍' എന്ന ഓപ്ഷനുമുണ്ട്​. സ്വര്‍ണ്ണത്തിൻെറ 10 ശതമാനം തുക മുന്‍കൂറായി അടച്ച് നവംബര്‍ 15 വരെ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ നേടാം. സ്വര്‍ണം വാങ്ങുന്ന സമയത്ത് വില വർധിച്ചാല്‍ ബുക്ക് ചെയ്ത സമയത്തെ വിലയും വില കുറഞ്ഞാല്‍ ആ കുറഞ്ഞ വിലയിലും സ്വര്‍ണം സ്വന്തമാക്കാൻ ഇതിലൂടെ കഴിയും.

മൈൻ ഡയമണ്ട്സ് അണ്‍ലിമിറ്റഡ്, ഇറ അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി, പ്രഷ്യ ജെം ജ്വല്ലറി, ഡിവൈന്‍ ഇന്ത്യന്‍ ഹെരിറ്റേജ് ജ്വല്ലറി, എത്ത്നിക്സ് ഹാൻഡ്​ ക്രാഫ്റ്റഡ് ഡിസൈനര്‍ ജ്വല്ലറി എന്നീ മലബാര്‍ ഗോള്‍ഡ്​ ജ്വല്ലറി ബ്രാന്‍ഡുകളില്‍ ഏറ്റവും പുതിയ ഫെസ്​റ്റിവ് ആഭരണ ഡിസൈനുകളാണ്​ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story