ദോഹ: മാതൃദിനത്തോടനുബന്ധിച്ച് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിൽ പ്രത് യേക പതക്കങ്ങളുടെ (പെന്‍ഡൻറുകൾ) വില്പന തുടങ്ങി. മാര്‍ച്ച് 21നാണ് അറബ് മേഖലയില്‍ മാതൃ ദിനം ആഘോഷിക്കുന്നത്. അമ്മമാര്‍ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത പതക്കങ്ങളുടെ വിപുലമായ ശേഖരമാണ് മലബാര്‍ ഗോള്ഡിെൻറ ഖത്തറിലെ വിവിധ ഔട്ട്െലറ്റുകളില് ഒരുക്കിയിരിക്കുന്നത്.
വജ്രം, 18 കാരറ്റ് സ്വര്‍ണം എന്നിവയിലാണ് അപൂര്‍വ ഡിസൈനുകളിലുള്ള പതക്കങ്ങള്‍. കൂടാതെ പവിഴവും വിവിധ നിറങ്ങളിലുള്ള രത്നങ്ങളും പതിപ്പിച്ചതും ഹൃദയത്തിെൻറ ആകൃതിയിലുള്ളതുമായ പ്രത്യേകം ഡിസൈന്‍ ചെയ്ത ‘ഉമ്മി’ പെന്ഡൻറുകളും മാതൃദിന പ്രത്യേക സ്റ്റോക്കാണ്. കൂടാതെ ഉപഭോക്താക്കളുടെ ബജറ്റിന് അനുയോജ്യമായ നിരക്കില്‍ സിംഗപ്പൂര്‍, തുര്‍ക്കി, ബഹ്റൈന്‍, ഇന്ത്യ, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള സ്വര്‍ണ, വജ്ര ആഭരണങ്ങളും ലഭിക്കും.