മലബാര്‍ ഗോള്‍ഡിൽ ഫെസ്റ്റിവൽ ഓഫർ പ്രഖ്യാപിച്ചു
text_fieldsദോഹ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഫെസ്റ്റിവൽ ഓഫറുകള്‍ പ്രഖ്യാപിച്ചു. ആഘോഷ വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ രൂപകൽപന ചെയ്തിരിക്കുന്ന വജ്രാഭരണങ്ങള്‍, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയുടെ പ്രത്യേക നിരക്കൊപ്പമാണ് ആകര്‍ഷക ഓഫറുകളും പ്രഖ്യാപിച്ചിട്ടുള്ളത്.
മലബാര്‍ ഗോള്‍ഡില്‍നിന്ന് വജ്രാഭരണങ്ങള്‍, അമൂല്യ രത്നാഭരണങ്ങള്‍ വാങ്ങിയാൽ സൗജന്യ കാഷ് വൗച്ചർ നേടാം. 5,000 റിയാൽ വിലയുള്ള വജ്രാഭരണങ്ങളോ, അമൂല്യ രത്നാഭരണങ്ങളോ വാങ്ങിയാൽ 300 റിയാലിന്റെയും, 3,000 റിയാൽ വിലയുള്ള വജ്രാഭരണങ്ങളോ, അമൂല്യ രത്നാഭരണങ്ങളോ വാങ്ങിയാൽ 150 റിയാലിന്റെയും കാഷ് വൗച്ചർ ലഭിക്കും. കൂടാതെ പഴയ 916 സ്വർണാഭരണങ്ങള്‍ നൽകി ഏറ്റവും പുതിയ ഡിസൈനുകള്‍ മാറ്റിവാങ്ങാനും സാധിക്കും. എല്ലാ ഷോറൂമുകളിലും ഏപ്രിൽ 13 വരെയാണ് ഓഫർ. വര്‍ധിച്ചുവരുന്ന സ്വര്‍ണവില കണക്കിലെടുത്ത് ആകെ പര്‍ച്ചേസ് മൂല്യത്തിന്റെ 10 ശതമാനം മുന്‍കൂറായി നല്കി സ്വർണ വിലയിലെ വ്യതിയാനത്തില്‍നിന്നും പരിരക്ഷ നേടാനും സൗകര്യമുണ്ട്.
ഉപഭോക്താക്കളുടെ മനസ്സിലുള്ള പ്രത്യേകസ്ഥാനം തിരിച്ചറിഞ്ഞുകൊണ്ടാണ് എല്ലാ ആഘോഷങ്ങള്‍ക്കും മുന്നോടിയായി ആകര്‍ഷക ഓഫറുകള്‍ അവതരിപ്പിക്കുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡമയണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.

