രക്തദാനം ചെയ്ത് മലബാർ ഗോൾഡ് ജീവനക്കാർ
text_fieldsഖത്തറിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജീവനക്കാരുടെ രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
ദോഹ: പ്രമുഖ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ഖത്തറിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഹമദ് മെഡിക്കൽ കോർപറേഷനിലെ ബ്ലഡ് ഡോണർ സെന്ററുമായി സഹകരിച്ചാണ് രക്തദാനം നിർവഹിച്ചത്. പൊതുജനങ്ങളും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജീവനക്കാരും ഉൾപ്പെടെ 47 ദാതാക്കൾ രക്തം നൽകി. ഹമദ് ആശുപത്രി ബ്ലഡ് ഡോണർ സെന്ററിൽ ഒരുക്കിയ നാലു സ്റ്റേഷനുകൾ വഴിയാണ് രക്തദാനം നിർവഹിച്ചത്.
അതിനുമുമ്പായി എല്ലാവരെയും പ്രാഥമിക പരിശോധനക്ക് വിധേയരാക്കുകയും ചെയ്തു. രക്തദാനം മഹത്തായ പ്രവൃത്തിയാണെന്നും, എല്ലാവർക്കും മാതൃകയാവുന്ന വിധത്തിലാണ് തങ്ങളുടെ ജീവനക്കാരും പൊതുജനങ്ങളും രക്തദാനം നിർവഹിച്ചതെന്നും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഖത്തർ റീജനൽ മേധാവി ടി.വി. സന്തോഷ് പറഞ്ഞു. സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യ, ജി.സി.സി, യു.എസ്.എ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിനു കീഴിൽ രക്തദാനം നിർവഹിക്കുന്നുണ്ട്.
സംഘടനകളുമായി ചേർന്ന് ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, പാർപ്പിടം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിവിധ സേവനങ്ങൾ നിർവഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

