ദോഹ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഈ വര്‍ഷവും തൊഴിലാളികള്‍ക്കായി ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി തൊഴിലാളികള്‍ക്കായി 10,000ലധികം ഇഫ്താര്‍ ഭ ക്ഷണം ലഭ്യമാക്കും. ഒരുമാസം നീണ്ടുനില്‍ക്കുന്ന സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. 98.6 എഫ്എം മലയാളം റേഡിയോ സ്റ്റേഷന്, ഖത്തര്‍ സ്പര്‍ശം ഓര്ഗനൈസേഷന് തുടങ്ങി സമാന ചിന്താഗ തിക്കാരായ വിവിധ അസോസിയേഷനുകളുമായി സഹകരിച്ചാണ് പരിപാടികള്‍.
ജിസിസി, ഫാര്‍ഈസ്റ്റ് മേഖല കളിലായി ആകെ 80,000ലധികം പേര്‍ക്കായിരിക്കും മലബാര്‍ ഗോള്ഡിെൻറ റമദാന് പരിപാടികളുടെ പ്രയോ ജനം ലഭിക്കുക. ഈ കാലയളവില്‍ 30,000ലധികം പ്രത്യേക ഇഫ്താര്‍ ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്യും.
ജിസിസിയുടെ വിവിധ ഭാഗങ്ങളിലായി മലബാര്‍ ഗോള്‍ഡ് നടത്തുന്ന ഇഫ്താര്‍ വിരുന്നുകളിലും നിരവധിപേരുടെ പങ്കാളിത്തമുണ്ടാകും.