'ഹാര്‍ട്ട് ടു ഹാര്‍ട്ട്'ജ്വല്ലറി കലക്ഷനുമായി മലബാര്‍ ഗോള്‍ഡ്
text_fieldsദോഹ: ഈ പ്രണയകാലം ആഘോഷമാക്കാൻ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് 'ഹാര്‍ട്ട് ടു ഹാര്‍ട്ട്'എന്ന പേരില്‍ ഡയമണ്ട്സിെൻറയും 18 കാരറ്റ് സ്വർണാഭരണ ശ്രേണിയുടെയും സ്പെഷല്‍ എഡിഷന് ആഭരണശേഖരം അവതരിപ്പിച്ചു. ഈ സീസണില്‍ ഹാര്‍ട്ട് ഷേപ്പ്ഡ് ആഭരണങ്ങളുടെ ആവശ്യകത കൂടുന്ന സാഹചര്യത്തിലാണിത്. പ്രിയപ്പെട്ടവരോടുള്ള സ്നേഹം പ്രകടമാക്കാന്‍ ഉതകുന്ന ഈ ആഭരണ ശേഖരം 765 ഖത്തര്‍ റിയാല്‍ മുതല്‍ ലഭ്യമാണ്. ഡയമണ്ട് ആഭരണങ്ങള്‍ക്കൊപ്പം ബ്രാന്‍ഡഡ് കാല്വിന് ക്ലൈന്‍ അല്ലെങ്കില്‍ ആന്‍ ക്ലൈന്‍ വാച്ച് സൗജന്യമായി ലഭിക്കും.
ഡയമണ്ടിലും 18kയിലും തീര്‍ത്ത പെന്ഡൻറുകള്ക്ക് പുറമേ ഹാര്‍ട്ട് ഷേപ്പിലുള്ള മനോഹരമായ ഡയമണ്ട് ബാംഗിള്‍സും, ബ്രെയ്സ്ലെറ്റുകളും, റിങ്ങ്സും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി തെരഞ്ഞെടുക്കാം. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ത്രീ ഇന്‍ വണ്‍ ഡയമണ്ട് പെന്‍ഡൻറും റിങ്ങുകളും ഒരുക്കിയിട്ടുണ്ട്. മൂന്ന് വ്യത്യസ്തമായ രീതിയില്‍ ഈ ആഭരണങ്ങള്‍ അണിയാന്‍ സാധിക്കും. 18kയില്‍ ഡിസൈന്‍ ചെയ്ത പേഴ്സനലൈസ്ഡ് നെയിം റിങ്ങുകളും ലഭ്യമാണ്. പ്രിയപ്പെട്ടവരുടെ പേരില്‍ ഇത്തരം റിങ്ങുകള്‍ പ്രത്യേകം രൂപകല്പന ചെയ്യാം. 2021 ഫെബ്രുവരി 14 വരെ എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിലും ലഭ്യമാണ്.
'പ്രിയപ്പെട്ടവര്‍ക്ക് ഏറ്റവുമധികം സമ്മാനങ്ങള്‍ നല്കുന്ന സമയമാണിതെന്നും ഏറ്റവും അർഥവത്തായ സമ്മാനമാണ് ആഭരണങ്ങളെന്നും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. പ്രത്യേക രൂപകല്പനയോടുകൂടിയ സ്വർണ, വജ്രാഭരണങ്ങളുടെ അപൂര്‍വ ശേഖരവും ഒരുക്കിയിട്ടുണ്ട്. വിവിധ ബ്രാന്‍ഡഡ് ജ്വല്ലറി ശേഖരങ്ങളായ, സോളിറ്റയറുകളുടെ എക്സ്ക്ലൂസിവ് കലക്ഷനായ 'സോളിറ്റയര്‍ വണ്‍', 'എത്ത്നിക്സ്'എന്ന പേരിലുള്ള ഹാൻഡ് ക്രാഫ്റ്റഡ് ഡിസൈനര്‍ ആഭരണങ്ങള്‍, 'ഇറ'എന്ന പേരിലുള്ള അണ്‍കട്ട് വജ്രാഭരണങ്ങള്‍, ഡയമണ്ട് ശേഖരമായ 'മൈന്‍'എന്നിവയുടെ ബൃഹത്തായ ശേഖരവും ഉണ്ട്. ഒപ്പം 'ഡിവൈന്‍'ഇന്ത്യന്‍ ഹെറിറ്റേജ് ജ്വല്ലറിയും 'പ്രഷ്യ'എന്ന പേരിലുള്ള അമൂല്യ രത്നാഭരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.