മലബാർ അടുക്കള മെഡിക്കൽ ക്യാമ്പ്
text_fieldsമലബാർ അടുക്കള ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന്റെ സംഘാടകർ അതിഥികൾക്കൊപ്പം
ദോഹ: മലബാർ അടുക്കള ഖത്തർ ചാപ്റ്റർ കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിൽ 150ഓളം പേർക്ക് സൗജന്യമായി രക്തപരിശോധന നടത്താനും ഡോക്ടർ കൺസൾട്ടേഷനും അവസരം ലഭിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. റിയാദ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സറീന അഹദ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ പങ്കെടുത്തു.
മലബാർ അടുക്കള റിയാദ മെഡിക്കൽ സെന്ററിന്റെയും നിയോലൈഫ് ഫാർമസിയുടെയും സഹകരണത്തോടെ നടത്തിയ ഒന്നര മാസം നീണ്ടുനിന്ന ഹെൽത്തി വെയിറ്റ് ലോസ് ചലഞ്ചിന്റെ സമാപനവും നടന്നു. ഡയറ്റീഷ്യൻമാരുടെയും ഫിസിക്കൽ ട്രെയിനറുടെയും ക്ലാസുകളുടെയും ലൈവ് സെഷനുകളുടെയും സഹായത്തോടെ നടന്ന വെയിറ്റ് ലോസ് പ്രോഗ്രാമിൽ വനിത വിഭാഗത്തിൽ ഹാദിയ സഫീർ ഒന്നാം സ്ഥാനവും ജുവരിയ ഷബീർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പുരുഷ വിഭാഗത്തിൽ കെ.വി. മഹ്മൂദും ഫസലുറഹ്മാനും ഒന്നും രണ്ടും സ്ഥാനം നേടി. ഫിസിക്കൽ ട്രെയിനിങ് സെഷൻ ചെയ്ത ഷഫീക്ക് മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

