മേക്കോവർ -34 പ്രഫഷനൽ ഡെവലപ്മെന്റ് പ്രോഗ്രാം
text_fieldsശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ അധ്യാപകർക്കായി സംഘടിപ്പിച്ച മേക്കോവർ -34 പ്രഫഷനൽ ഡെവലപ്മെന്റ് പ്രോഗ്രാം
ദോഹ: ദോഹയിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ അധ്യാപകർക്കായി മേക്കോവർ -34 പ്രഫഷനൽ ഡെവലപ്മെന്റ് പ്രോഗ്രാം വിജയകരമായി നടത്തി. എല്ലാ വിഭാഗങ്ങളിലെയും അധ്യാപകർക്ക് പഠനനിലവാരം ഉയർത്തുന്നതിനുള്ള അവസരങ്ങൾ ഒരുക്കിയാണ് പരിപാടി നടത്തിയത്. പ്രശസ്തരായ വിദ്യാഭ്യാസ വിദഗ്ധരും അസോസിയേഷൻ ഓഫ് പാരന്റ്സ് ആൻഡ് ടീച്ചേഴ്സ് അംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ, സ്കൂളിന്റെ മികച്ച അക്കാദമിക് നിലവാരത്തിനും രക്ഷാകർതൃ ബന്ധം ശക്തമാക്കുന്നതിനും പ്രാധാന്യം നൽകി.
വിവിധ വിഷയങ്ങളിൽ സജ്ന ഫാത്തിമ, ഫാരിസ് അബ്ദുൽ ഖാദർ, ഹർഷ മൊയ്ദു, സി.ബി.എസ്.ഇ ഉപദേഷ്ടാവ് ടി. പ്രേം കുമാർ, ഡോ. തിഷ റേച്ചൽ ജേക്കബ്, ഡോ. മെർലിൻ തോമസ്, ഡോ. സൊനാൽ തരേജ, പ്രിയങ്ക ഗതലാവർ, മോണിക്ക ചൗള, മുഹമ്മദ് അദീൽ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. കൂടാതെ, സ്കൂളിലെ റിസോഴ്സ് പേഴ്സൻമാർ വിവിധ വിഷയങ്ങളിൽ പ്രായോഗിക സെഷനുകൾക്ക് നേതൃത്വം നൽകി. ഫാത്തിമ റിസ്ന, നാസിയ ടി, സജിന, കവിത, നജീബ, വെയ്ൻ റോഡ്രിഗസ്, വർഗീസ്, ഹംസ, ഫാഹീമ മുസ്തഫ, ശ്രുതി നിബിൻ, നസിയ സലീം, കഹ്കഷൻ യാസ്മിൻ, ശ്രീനിവാസു എന്നിവർ സംസാരിച്ചു. ഈ സെഷനുകളിലൂടെ നൂതനമായ അധ്യാപന പഠന രീതികൾ, ഡിജിറ്റൽ സാക്ഷരത, ക്ലാസ് റൂം മാനേജ്മെന്റ് ടെക്നിക്കുകൾ, വിദ്യാർഥികളുടെ സമഗ്ര വികസനം എന്നിവയിൽ അധ്യാപകർക്ക് സഹായകമായി. പരിപാടികൾക്ക് പ്രിൻസിപ്പൽ റഫീഖ് റഹീം നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

