‘മെയ്ഡ് ഇൻ ഖത്തർ’ എക്സിബിഷൻ: 220 ഓളം കമ്പനികൾ പങ്കെടുക്കും
text_fieldsദോഹ: ഫെബ്രുവരി 19ന് ആരംഭിക്കുന്ന ‘മെയ്ഡ് ഇൻ ഖത്തർ’ എക്സിബിഷനിൽ 220ഓളം ഖത്തരി കമ്പനിക ൾ തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുമെന്ന് ക്യു.സി ഡയറക്ടർ ജനറൽ സ ാലിഹ് ബിൻ ഹമദ് അൽ ഷാർക്കി പറഞ്ഞു. 180 ഖത്തറി കമ്പനികൾ തങ്ങളുടെ പങ്കാളിത്തം ഇതുവരെ സ്ഥ ിരീകരിച്ചിട്ടുണ്ട്. നിരവധി കമ്പനികളും ഫാക്ടറികളും എക്സിബിഷനിൽ പങ്കെടുക്കാൻ താ ൽപര്യം പ്രകടിപ്പിച്ചതിനാൽ ഖത്തറി എക്സിബിറ്റർമാരുടെ എണ്ണം 220 കവിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
20 ശതമാനം കമ്പനികളും ആദ്യമായാണ് ‘മെയ്ഡ് ഇൻ ഖത്തർ ’എക്സിബിഷനിൽ പങ്കെടുക്കുന്നതെന്ന് എക്സിബിഷെൻറ വിശദാംശങ്ങൾ പ്രഖ്യാപിക്കുന്നതിനിടെ ഷാർക്കി പറഞ്ഞു.മൂന്നാം തവണ ഖത്തറിന് പുറത്ത് നടക്കുന്ന, ‘മെയ്ഡ് ഇൻ ഖത്തർ’ എക്സിബിഷൻ കുവൈത്ത് അന്താരാഷ്ട്ര മേളക്കൊപ്പം 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ തയാറാക്കിയ വേദിയിലാണ് നടക്കുന്നത്.
കുവൈത്ത് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി സഹകരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയത്തിെൻറയും ഖത്തർ വികസന ബാങ്കിെൻറയും (ക്യു.ഡി.ബി) നേതൃത്വത്തിൽ ഖത്തർ ചേംബർ സംഘടിപ്പിച്ച സംഘടിപ്പിക്കുന്ന എക്സിബിഷൻ ഖത്തറി ഉൽപന്നങ്ങൾക്ക് വിദേശത്ത് സാധ്യത തേടുന്നതിനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഖത്തറി നിർമാതാക്കൾക്കും എക്സിബിറ്റർമാർക്കും രാജ്യാന്തര തലത്തിൽ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും പങ്കാളിത്തവും സഖ്യവും ഉറപ്പിക്കാൻ ഉതകുന്ന ചർച്ചകൾക്കും എക്സിബിഷൻ അവസരമൊരുക്കുമെന്ന് ഷാർക്കി പറഞ്ഞു.ഖത്തറി ഉൽപന്നങ്ങൾ പ്രാദേശികമായി പ്രോത്സാഹിപ്പിക്കുകയും ആഭ്യന്തര വിപണിയിൽ മികച്ച വിജയം നേടുകയും ചെയ്തതിനുശേഷം വിദേശത്ത് പ്രോത്സാഹിപ്പിക്കുകയാണ് എക്സ്പോയുടെ ലക്ഷ്യമെന്ന് ഖത്തർ ചേംബർ ചെയർമാൻ ശൈഖ് ഖലീഫ ബിൻ ജാസിം അൽ ഥാനി വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
എക്സ്പോയുടെ വേദിയായി കുവൈത്ത് തിരഞ്ഞെടുക്കുന്നത് എല്ലാ മേഖലകളിലെയും ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള വേരുറപ്പിച്ച സാഹോദര്യ ബന്ധമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ, കുവൈത്ത് സ്വകാര്യ മേഖലകൾ തമ്മിലുള്ള അതിവേഗം വളരുന്ന വാണിജ്യബന്ധമാണ് ഇതു വെളിവാക്കുന്നത്.
2019െൻറ ആദ്യ പകുതിയിൽ ഖത്തറും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1.5 ബില്യൺ റിയാലിലെത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിെൻറ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന് എക്സിബിഷൻ നിർണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2017 ജൂണിൽ രാജ്യത്ത് ഉപരോധം ഏർപ്പെടുത്തിയതു മുതൽ ഖത്തറിൽ സംഭവിച്ച സുപ്രധാന വികസനം കുവൈത്തിൽ എക്സ്പോ നടത്തുന്നത് ഉയർത്തിക്കാട്ടുമെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.ഉപരോധസമയത്ത് തന്നെ നിരവധി പുതിയ ഫാക്ടറികൾ ഖത്തറിൽ ഉൽപാദനം ആരംഭിച്ചു. ഈ ഫാക്ടറികളിൽനിന്നുള്ള ഉൽപന്നങ്ങൾ പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെങ്കിലും അവ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള അവസ്ഥയിലാണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിനുള്ളിൽ നടന്ന അഞ്ച് പതിപ്പുകളും വിദേശത്ത് രണ്ട് പതിപ്പുകളും ഉൾപ്പെടെ കഴിഞ്ഞ ഏഴാമത്തെ പതിപ്പുകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ‘മെയ്ഡ് ഇൻ ഖത്തറിന്’ കഴിഞ്ഞതായി ശൈഖ് ഖലീഫ പറഞ്ഞു.വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ അവലോകനം ചെയ്യുന്നതിന് ഇരുവിഭാഗത്തിനും അവസരമൊരുക്കുന്നതിനായി എക്സിബിഷനിൽ ഖത്തരി-കുവൈറ്റ് ബിസിനസ് ഫോറവും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.ക്യു.സി ബോർഡ് അംഗവും വ്യവസായ സമിതി ചെയർമാനുമായ റാഷിദ് ബിൻ നാസർ അൽ കാബി, ക്യു.ഡി.ബി ബിസിനസ് ഫിനാൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഖാലിദ് അബ്ദുല്ല അൽ മന എന്നിവരും കരാറിൽ ഒപ്പിട്ടു.
വൈദഗ്ധ്യം കൈമാറുന്നതിനും പുതിയ സാമ്പത്തിക സഖ്യങ്ങൾ സ്ഥാപിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെ സഹായിക്കുന്ന ബന്ധങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം അവരുടെ സുസ്ഥിരതക്ക് സംഭാവന നൽകുന്നതിനും കുവൈത്തിലെ എക്സ്പോ ഒരു മികച്ച അവസരമൊരുക്കുമെന്ന് ചടങ്ങിൽ സംസാരിച്ച അൽമന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
