സൗഹൃദ സംഗമമായി ‘മാക് ഇശൽ’
text_fieldsമാക് ഇശൽ വിരുന്നിൽ മഷ്ഹൂദ് തങ്ങളുടെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത വിരുന്നിൽനിന്ന്
ദോഹ: പ്രവാസി മലയാളി കൂട്ടായ്മയായ മാക് ഖത്തർ സംഘടിപ്പിച്ച ‘മാക് ഇശൽ 2025’ ഐ.സി.സി അശോക ഹാളിൽ അരങ്ങേറി. പ്രശസ്തരായ പ്രവാസി ഗായകർ മഷ്ഹൂദ് തങ്ങൾ, ദിവ്യ, സക്കീർ സരിഗ, ഫായിസ്, ഫർസാന, റസ്ലിഫ് എന്നിവർ ഒരുക്കിയ സംഗീത സന്ധ്യയിൽ ഗസൽ, മലയാള ഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ എന്നിവയാൽ ഹൃദ്യമായി. സരിഗ ഓർക്കസ്ട്രയുടെ അകമ്പടിയോടെ സംഗീതം, ഒപ്പന, അറബിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
ബിസിനസ് സെഷനിൽ മാക് ഖത്തർ പ്രസിഡൻറ് യാസിർ കെ.സി അധ്യക്ഷതവഹിച്ചു. സ്പോൺസർമാർക്കും അതിഥികൾക്കും ആദരവ് നൽകി. ജനറൽ സെക്രട്ടറി നിസാർ സ്വാഗതവും കൺവീനർ ഫിറോസ് വടകര നന്ദിയും പറഞ്ഞു. കെ.സി. അബ്ദുല്ലത്തീഫ്, ഇ.പി. അബ്ദുറഹ്മാൻ, അബ്ദുള്ള ഉള്ളാട്ട്, അബ്ദുൽ അസീസ് പി, സഫീർ വി.കെ., മുഹമ്മദ് പാറക്കടവ്, കെ.സി. മൊയ്തീൻ കോയ, റഹീം ഓർമശ്ശേരി, മുഹ്സിൻ ഒ.പി, റസാക് കാരാട്ട്, ലതാ കൃഷ്ണ തുടങ്ങിയവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

