മജ്ലിസിയ ഖത്തർ സംഗമം
text_fieldsമജ്ലിസിയ ഖത്തർ സംഗമത്തിൽ പങ്കെടുത്തവർ
ദോഹ: മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളജ് പുറമണ്ണൂറിലെ ഖത്തറിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായ ‘മജ്ലിസിയ ഖത്തർ’ സംഗമം അബൂഹമൂറിലെ അൽ-ജസീറ അക്കാദമിയിൽ സംഘടിപ്പിച്ചു.
1995 മുതൽ 2024 വരെ മജ്ലിസ് കോളജിൽ നിന്ന് പഠിച്ചിറങ്ങിയ ഖത്തറിലെ പ്രവാസികളായ പൂർവവിദ്യാർഥികളും കുടുംബാംഗങ്ങളും പരിപാടിയിൽ ഒത്തുകൂടി.
വിവിധ കലാപരിപാടികളും അരങ്ങേറി. ശിഹാബ് തിരുനാവായ ഉദ്ഘാടനം നിർവഹിച്ചു. സുബ്ഹാൻ മൂസ വളാഞ്ചേരി അധ്യക്ഷതയും സിദ്ദീഖ് പറമ്പൻ സ്വാഗതവും പറഞ്ഞു. ഷംനാദ് കൂരി, ഷനൂബ് കൊടക്കാടൻ, അഹമ്മദ് സജിൻ വി.പി, സുഹൈൽ ചേരട, ഇസ്മയിൽ, ഷാഫി, ഷിയാസ്, ഫസീല എന്നിവർ ആശംസകളും ഹുസ്ന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

