മജ്ലിസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
text_fieldsഅൽഖോർ: അൽകോർ അൽ മദ്രസ അൽ ഇസ്ലാമിയയിൽ നിന്നും മജ്ലിസ് ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അൽഖോർ കമ്മ്യൂണിറ്റിയിൽ ദാറുൽ അർഖമിൽ നടന്ന പരിപാടിയിൽ അധ്യാപകരും രക്ഷിതാക്കളും മദ്രസ കോഓർഡിനേഷൻ ഭാരവാഹികളും പങ്കെടുത്തു. മജ്ലിസ് പരീക്ഷയിൽ എ പ്ലസ് നേടിയ അലീഷ അബ്്ദുൽ നാസിർ, സുമയ്യ പർവിൻ, ഫാത്തിമ നിസാർ എന്നിവർക്ക് പ്രമുഖ പണ്ഡിതൻ കെ ടി അബ്ദുല്ല അവാർഡുകൾ വിതരണം ചെയ്തു. എ ഗ്രേഡ് നേടിയ അബ്ദുല്ല റമദാൻ, ഹന അക്ബർ, ഹനാൻ അംബ്ര, ഫാത്തിമ ഫദ്വ, സ്വാലിഹ നർമിൻ, ദിൽ ജാസിൽ, കൂടാതെ വാർഷിക പരീക്ഷയിൽ വിവിധ ക്ലാസ്സുകളിലെ റാങ്ക് ജേതാക്കളായ ഹാദിയ അബ്ദുല്ല, ആയിഷ അബ്ദുൽ നാസിർ, ഇസ്മായിൽ വി ഇബ്രാഹിം, ഫാത്തിമ ജിബിൻ, അഹ്മദ് സക്കീർ, അഹ്മദ് നജാദ്, അമാന സാജിദ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
എട്ടാം ക്ലാസ് കഴിഞ്ഞു മദ്രസ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ഗ്രാജുഏഷൻ അവാർഡും യാത്രയയപ്പും നൽകി. മദ്രസ പ്രധാനാധ്യാപകൻ സാജിദുറഹ്മാൻ, മഹൽ പ്രസിഡൻറ് അബ്ദുല്ല പി, മദ്രസ കോഓർഡിനേറ്റർ മുഹമ്മദ് ഇസ്മായിൽ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
